നാളെ വെളുപ്പിന് വീണ്ടും മഞ്ഞ വസന്തം പൂത്തുലയും.
പുൽമൈതാനത്തെ തീപിടിപ്പിക്കുവാൻ ബ്രസീൽ പെറുവിനെ നേരിടുന്നു.
എതിർ ടീം ആരെന്നത് കാല്പന്തു കളി ജീവവായുവായി സ്വീകരിച്ചിരിക്കുന്ന ഒരു രാജ്യത്തിന്റെ ഫുട്‌ബോൾ ടീമിന് പ്രശ്നമല്ലല്ലോ.
ഫുട്‌ബോളിൽ രാജാക്കന്മാരെയും, ചക്രവർത്തിമാരെയും ചൂണ്ടിക്കാണിക്കുവാൻ കുറേയേറെപേരുകൾ ഉണ്ടാവാം. എന്നാൽ കാല്പന്തു കളിയിലെ രാജകുമാരൻ ഒരാൾ മാത്രമാണ്.. നെയ്മർ. നെയ്മർ നയിക്കുന്ന അറ്റാക്കിങ്ങ് ഫുട്‌ബോൾ പെറുവിനെ എങ്ങനെ ബാധിക്കും എന്നതാണ് പ്രശ്നം. നിരന്തരം എതിർ ഗോൾമുഖത്തേക്ക് ഗോൾ ദാഹവുമായി പായുന്ന മഞ്ഞക്കിളികളെ തടയുവാനുള്ള കരുത്ത് പെറുവിന് എത്രത്തോളമുണ്ടെന്നു കണ്ടുതന്നെയറിയണം.
*VIVABRAZIL*