നാളെ ISL ആര് കപ്പടിക്കും?
നാളത്തെ ISL ഫൈനൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് കിരീടം ചൂടുമോ?
കപ്പിനും ചുണ്ടിനുമിടയിൽ രണ്ടുവട്ടം വഴുതിപ്പോയ മഞ്ഞപ്പട മൂന്നാം ഫൈനൽ പോരാട്ടം കുറിക്കുകയാണ് . ഈ സമയത്ത് എല്ലാവരുടെയും മനസ്സിൽ ആകാംഷയോടെയുള്ള കാത്തിരിപ്പാണ് . ആര് കപ്പടിക്കും? ഇത്രയും അടുത്ത് എത്തി കിട്ടിയിട്ട് ഇനി കൈവിട്ടു പോവാതെ ഈ കപ്പു അടിക്കുന്നതും കാത്തിരിക്കുകയാണ് മഞ്ഞപ്പടയെ സ്നേഹിക്കുന്ന ജനത.
ആവേശകരമായ പോരാട്ടങ്ങളിലൂടെ കടന്നുവന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ ഫൈനലിൽ വന്നു നീക്കുകയാണ്. ഇനി മണിക്കൂറുകൾക്കുള്ളിൽ കാൽപന്തുകളിയുടെ വിസ്‌മയങ്ങൾ ആകാശത്തു ചാർത്തിച് അവസാന പോരാട്ടത്തിന് തിരശീല ഉയരുകയാണ്.
നാളെ കേരളം ഇളകിമറിയാൻ പോകുകയാണ്.
ഫൈനലിനെ വരവേൽക്കാൻ പ്രേക്ഷകരും, ഫാൻപാർക്കുകളും എല്ലാ തന്നെ തായ്യാറെടുത്തു കഴിഞ്ഞു. നാളെ ആ പൊൻകിരീടത്തിൽ ആര് മുത്തമിടും?
ഒരൊറ്റ ശബ്‍ദം "കേരള ബ്ലാസ്റ്റേഴ്‌സ് " നിസംശയം പറയുന്നു എല്ലാവരും സ്വർണ്ണക്കപ്പിൽ മുത്തമിടാൻ പോകുന്നത് "കേരള ബ്ലാസ്റ്റേഴ്‌സ് തന്നെ .
*കാത്തിരിക്കാം*.
*നിങ്ങളുടെ അഭിപ്രായങ്ങൾ ഞങ്ങളെ അറിയിക്കുക*