20-12-2021
പഴനിയുടെ ചരിത്രം!
അരുൾമിഗു ദണ്ഡായുധപാണി
സ്വാമി ക്ഷേത്രം (പളനി) മുരുകന്റെ ആറ് വാസസ്ഥാനങ്ങളിൽ ഒന്നാണിത് . കോയമ്പത്തൂരിൽ നിന്ന്
100 കിലോമീറ്റർ തെക്കുകിഴക്കായും മധുരയ്ക്ക്
വടക്ക് പടിഞ്ഞാറായും ദിണ്ടിഗൽ ജില്ലയിലെ പളനി നഗരത്തിലാണ് ഇന്ത്യയിലെ തമിഴ്‌നാട്ടിലെ
പളനി മലനിരകളുടെ താഴ്‌വരയിൽ ഇത് സ്ഥിതിചെയ്യുന്നത്. അഞ്ച് ചേരുവകൾ ചേർത്തുണ്ടാക്കിയ
മധുര മിശ്രിതമായ പഞ്ചാമൃതത്തിന്റെ പര്യായമായാണ് പഴനി ക്ഷേത്രം കണക്കാക്കപ്പെടുന്നത്.ആദ്യം
മധുര ജില്ലയുടെ ഭാഗമായിരുന്ന ഈ പ്രദേശം 1985 സെപ്റ്റംബർ 15 നാണ് ദിണ്ടിഗൽ ജില്ലയുടെ
ഭാഗമായി മാറിയത്. പഴനി മുരുകൻ ക്ഷേത്രം തീർത്ഥാടനം മലബാറിലെ ഹിന്ദുക്കളുടെ ഒരു പൊതു
ആചാരമാണ്.
പഴം , നീ , എന്നീ രണ്ടു വാക്കുകളിൽ നിന്നാണ് പഴനി എന്ന സ്ഥലപ്പേരുണ്ടായതെന്ന് വിശ്വസിക്കപ്പെടുന്നു. ഞ്ജാനപ്പഴത്തിനു വേണ്ടിയുള്ള തർക്കത്തിൽ മാതാവിനോടും പിതാവിനോടും വഴക്കിട്ടു പോയ "സുബ്രഹ്മണ്യനെ" സമാധാനിപ്പിക്കാനായി സംഘകാല തമിഴ് കവിയായ അവ്വയാർ പറഞ്ഞ വാക്കുകളാണത്രേ ഇത് , നീ തന്നെയാണ് പഴം എന്നു വരുന്ന "പഴം , നീ."
പടികളും തെന്നി നീങ്ങുന്ന ആന വഴിയും കൂടാതെ, ഭക്തരെ മലകയറി കൊണ്ടുപോകുന്നതിന് വിഞ്ച്, റോപ്പ് കാർ സർവീസ് എന്നിവയുണ്ട്. ക്ഷേത്രത്തിൽ രാവിലെ 6.00 മുതൽ രാത്രി 8.00 വരെ ആറ് പൂജകളും ഉത്സവ ദിവസങ്ങളിൽ പ്രത്യേക പൂജകളും 4.30 മുതൽ ക്ഷേത്രത്തിൽ തുറക്കും.
പഴനിയിലേക്കൊരു യാത്ര:-
ഞങ്ങൾ (എന്റെ ഭാര്യ അമ്മ അച്ഛൻ പിന്നെ ഞങ്ങളുടെ കുട്ടി ) പഴനിക്ക് യാത്ര ചെയ്യാൻ തീരുമാനിച്ചിട്ട് കുറച്ചു ദിവസങ്ങൾ ആയി എന്നാൽ ഈ കൊറോണ ഒകായ് ആയതു കൊണ്ട് നീട്ടിവെച്ചതു ആയിരുന്നു. അങ്ങനെ അവസാനം യാത്ര തീരുമാനിച്ചു. തലേ ദിവസം പോയി അവിടെ താമസിച്ച് പിറ്റേ ദിവസം രാവിലെ കുട്ടിക്ക് മൊട്ടയും അടിച്ചു മല കയറാൻ ആയിരുന്നു തീരുമാനം. അങ്ങനെ യാത്ര ട്രെയിനിൽ ആക്കി . കാഴ്ചകൾ കണ്ട് ഒരു നല്ല യാത്രയാക്കാൻ തീരുമാനിച്ചു. ഞങ്ങളുടെ മകൻ ലല്ലു (സാത്വിക്) അവൻ ആദ്യമായാണ് ഇങ്ങനെ യാത്ര ചെയുന്നത്. അവനിപ്പോൾ 01 വയസ്സ് കഴിഞ്ഞു അത് കൊണ്ട് മൊട്ടയടിക്കാൻ ഉള്ള പോക്കാണ് ഈ യാത്ര.
ഞാൻ താമസിക്കുന്നത് പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം എന്ന സ്ഥലത്താണ്. ഞങ്ങൾക്ക് പഴനി പോകാൻ വേണ്ടി ട്രെയിൻ നോക്കുമ്പോൾ പാലക്കാട് നിന്നും ആണ് ഉള്ളത്. പാലക്കാട് ജംഗ്ഷൻ (ഒലവക്കോട്) നിന്നും ദിവസവും രാവിലെ പുലർച്ചെ 04 am മണിക്കും (മധുര വരെ പോകുന്നത്-അമൃത എക്സ്പ്രസ്സ് ) അത് 07am എത്തിച്ചേരും പളനിയിൽ , പിന്നെ വൈകുന്നേരം 03.45 pm നു ഒലവക്കോട് നിന്നും പുറപ്പെട്ട് 06.15 pm ന് പഴനി സ്റ്റേഷനിൽ എത്തിച്ചേരും (പാലക്കാട് നിന്നും ചെന്നൈ പോകുന്നത് - പാലക്കാട് ചെന്നൈ സൂപ്പര്ഫാസ്റ്) . ഞങ്ങൾ പുലർച്ചെ ഉള്ള ഓപ്ഷൻ വേണ്ട വെച്ച് വൈകുന്നേരം ഉള്ള ട്രെയിൻ തിരഞ്ഞു എടുത്തു (02 മണിക്കൂർ 15 മിനിറ്റ് യാത്ര). . കാരണം ഞങ്ങൾ അവിടെ താമസിച്ചു വൈകുന്നേരത്തെ തങ്കത്തേരും കണ്ടു പിറ്റേ ദിവസം മുടിവെട്ടി വീണ്ടും മലകയറാൻ ആയിരുന്നു പരുപാടി.
ഞങ്ങൾ ഉച്ചക്ക് വീട്ടിൽ നിന്നും പുറപ്പെട്ടു ബസ് കയറി പാലക്കാട് ഇറങ്ങി ടൌൺ സ്റ്റാൻഡിൽ. എന്നിട്ടു അവിടെ നിന്നും ഒരു ഓട്ടോ എടുത്തു റെയിൽവേ സ്റ്റേഷൻ പോയി. ഞങ്ങൾ അവിട എത്തിയപ്പോൾ തന്നെ ട്രെയിൻ അവിടെ നിർത്തിയിട്ടിരുന്ന കാരണം ആ ട്രെയിൻ അവിടെ നിന്നും ആണ് പുറപ്പെടുന്നത്.
ഞാൻ ഒരാഴ്ച മുൻപേ തന്നെ ട്രെയിൻ ടിക്കറ്റ് (IRTC ) ആപ്പിൾ കയറി ബുക്ക് ചെയ്തിരുന്നു വൈകുന്നേരം പോകുന്നതിനും അതുപോലെ പിറ്റേ ദിവസം തിരിച്ചു വരുന്നതിനും . സീറ്റ് ഉണ്ടായിരുന്നു . ബുക്ക് ചെയ്‍തത് കൊണ്ട് ആ യാത്ര സുഖകരമായി. കുടുംബം ആയിപോകുമ്പോൾ എപ്പോഴും ബുക്ക് ചെയ്തു തന്നെ പോകണം അല്ലെങ്കിൽ അത് വളരെ യാത്ര ദുഷ്കരമാകും. അതുപോലെ തന്നെ ഞാൻ റൂമും ബുക്ക് ചെയ്തിരുന്നു ഓൺലൈൻ ആയി (OYO) വഴി . റെയിൽവേ സ്റ്റേഷൻ അടുത്താണ് റൂം ലഭിച്ചത്. ഓൺലൈൻ ആകുന്നത് കൊണ്ട് റേറ്റ് കുറവായിരുന്നു അതുപോലെ റെയിൽവേ സ്റ്റേഷൻ അടുത്തും ആണ് 350 മീറ്റർ (spot on apple tree room ) .
ഞങ്ങൾ ട്രെയിൻ കയറി ഇരുന്നു ലല്ലു വീട്ടിൽ നിന്നും ഇറങ്ങിയത് മുതൽ ഹാപ്പി ആയിരുന്നു കാരണം അവന് യാത്ര എന്ന് പറഞ്ഞാൽ വളരെ ഇഷ്ടം ആണ് . റെയിൽവേസ്റ്റേഷൻ എത്തി അവൻ അതൊക്കെ പുതിയ അനുഭവം ആയിരുന്നു . മിക്ക സമയത്തും അവൻ അച്ഛച്ഛന്റെ കൂടെ ആയിരുന്നു. ട്രെയിൻ കയറിയത് മുതൽ അവൻ കുറച്ചു വാശിയിലും ആയിരുന്നു അവിടെ ഒകായ് നടക്കാൻ അങ്ങനെ കുറെ നാളത്തെ ആഗ്രഹത്തിന് ഒടുവിൽ എല്ലാവരും കൂടെ ഒരു യാത്ര തുടങ്ങി. അവിടെ 06.15 pm എത്തേണ്ട ട്രെയിൻ വൈകിയാണ് പളനി എത്തിയത് . ഞങ്ങൾ അവിടെ ഇറങ്ങിയത് മുതൽ ഓട്ടോ , കുതിരവണ്ടി എന്നിവർ പിന്നാലെ കൂടി റൂം ഉണ്ട് എന്നൊക്കെ പറഞ്ഞു ഞങ്ങൾ കേരളത്തിൽ നിന്നുള്ളവരാണെന്ന് അവർക്കു മനസിലാക്കാൻ വേറെയും കാരണം ഉണ്ട് അവിടെ മാസ്ക് വെച്ച് പോകുന്നവർ വളരെ കുറവായിരുന്നു ആരും തന്നെ മാസ്ക് വെച്ചിട്ടില്ല . ഞങ്ങൾ റൂം അടുത്താണ് നടക്കാൻ ഉള്ള ദൂരമേ ഉള്ളു എന്ന് പറഞ്ഞു പതുകെ നടന്നു. റോഡ് സൈഡ് തന്നെ ആയിരുന്നു അവിടെ പോയി AADHAR CARD കൊടുത്തു. അവർ റെസിപ്റ് എഴുതി തന്നു . 03 ആൾക്കുള്ള റൂം മാത്രം ആണ് ഞാൻ ബുക്ക് ചെയ്തത് . അത് കൊണ്ട് ഞാൻ അവിടെ പോയി ഞാനും കൂടെ ആ റൂമിൽ ഉൾക്കൊള്ളിക്കാൻ 150 രൂപ കൊടുത്തു എക്സ്ട്രാ . കാരണം അകെ ഇന്ന് രാത്രി മാത്രം ആണ് അവിടെ താമസിക്കുനുള്ളു .
റൂമിൽ എത്തി നല്ല റൂം തന്നെ ആയിരുന്നു (04/05 RATING). 03 ബെഡ് കൂട്ടിയിട്ട് റൂം സെറ്റ് ചെയ്തിരിക്കുന്നത് . ഞങ്ങൾ പുറത്തിറങ്ങാൻ രാത്രി കാഴ്ച കാണാൻ വേണ്ടി ഫ്രഷ് ആയി റെഡി ആയി സമയം നോക്കുമ്പോൾ 07.30 PM ആയി. ഹോട്ടലിൽ അന്വേഷിച്ചപ്പോൾ 07.00 PM to 07.30 PM വരെയാണ് തങ്കത്തേര് എന്നാണ് അറിയാൻ കഴിഞ്ഞത് . എന്നാലും വെറുതെ പോയി നോകാം എന്ന് കരുതി പുറത്തിറങ്ങി. ലല്ലു നല്ല ഹാപ്പി താനെ ആയിരുന്നു അവനു ഈ കാഴ്ചകൾ ഓക്കെ വളരെ ആസ്വദിച്ചു കാണുന്നത് ഞങ്ങൾ ശ്രദ്ധിച്ചു. ഞങ്ങൾ പുറത്തിറങ്ങി അവിടെ നിന്നും 01.30 km ഉണ്ട് പഴനി അമ്പലത്തിക്. ഞങ്ങൾ ഓട്ടോയിൽ കയറി അമ്പലത്തിന്റെ താഴെ എത്തി . ഓട്ടോ രാത്രി ആയതു കൊണ്ട് 80 രൂപയാണ് ചാർജ് . പകൽ ആണെങ്കിൽ 70 രൂപ ഞങ്ങൾ ഓട്ടോ ഇറങ്ങി നേരെ നടന്നു സമയം 08 PM മണിയാകുന്നു . രാത്രി കാഴ്ചകൾ കാണാം എന്ന് കരുതിയും അതുപോലെ നാളെ രാവിലെ അവന് മുടി വെട്ടിയിട്ടു വേണം മലകയറാൻ അതുകൊണ്ടു ആ സ്ഥലങ്ങൾ കൂടെ കാണാൻ ആണ് രാത്രി തന്നെ വന്നത്. രാത്രി കാണാൻ പളനിക്ക് ഒരു പ്രത്യേക ഭംഗി തന്നെ ആണ് . ഞങ്ങൾ നടന്നു കുറെ ദൂരം ചുറ്റും കച്ചവടക്കാർ അതുപോരാത്തതിന് ചെറിയ കുട്ടികൾ ഭക്ഷണത്തിനും കാശിനായി കയ്യും നീട്ടി നില്കുന്നു . അങ്ങനെ പല അവതാരങ്ങൾ . ഞങ്ങൾ കുറെ ദൂരം നടന്ന് ദേവസ്വത്തിന്റെ മുടി വെട്ടുന്ന സ്ഥലത്തു എത്തി അതിന്റെ എതിർ വശത്താണ് മുകളിലേക്കു കയറുന്ന കവാടം. അവിടെ പോയി അന്വേഷിച്ചപ്പോൾ ഇനി കയറാൻ സാദ്ധിക്കുകയില്ല ഗേറ്റ് അടച്ചു എന്ന് പറഞ്ഞു . അമ്മക്ക് നല്ല ആഗ്രഹം ആയിരുന്നു തങ്കത്തേര് കാണണം എന്ന് ഉള്ളത് . എന്നാൽ അത് സാധിച്ചില്ല . ഞാൻ മനസിലാക്കിയത് നമ്മൾ പളനിയിൽ എത്തി രാത്രി കാഴ്ച കണ്ടു മലക്കു മുകളിൽ കയറണം എങ്കിൽ നമ്മൾ ഒരു 04 PM മണിക് അവിടെ എത്തി ഫ്രഷ് ആയി ഒരു 05 PM കയറിയാൽ നല്ലതാകും. മനസിന് നല്ല കുളിരു തരുന്ന കാഴ്ചയാണ് അവിടെ. രാത്രി ലൈറ്റ് എല്ലാം തെളിയിച്ചു കാണുമ്പോൾ വല്ലാത്ത ഒരു ഭംഗിയാണ് അവിടം .
കച്ചവടക്കാരെ കൊണ്ട് അവിടെ തിങ്ങി നിറഞ്ഞിരിക്കുകയാണ് രാത്രിസമയം. ഞങ്ങൾ അവിടെ എല്ലാം ചുറ്റിക്കറങ്ങുമ്പോൾ മലയിൽ നിന്നും തൊഴുതു ഇറങ്ങിവരുന്നവരെയും കാണാം. അതിന്റെ തിരക്കും ഉണ്ടായിരുന്നു. ഞങ്ങൾ തിരിച്ചു നടന്നു. വരുന്ന വഴി കടകളിൽ വെറുതെ കയറി ഒരു കൗതുകം. താരതമ്യേന വിലകുറവ് തന്നെയാണ് അവിടെ മിക്ക സാധങ്ങൾക്കും. തിരികെ നടന്ന് വരുമ്പോൾ ലല്ലു വിനു ഒരു തൊപ്പിയും മേടിച്ചു അച്ഛന്റെ വക ഒരു കളിപ്പാട്ടവും ലല്ലു ഹാപ്പി . അങ്ങനെ രാത്രി സഞ്ചാരം മതിയാക്കി ഞങ്ങൾ തിരിച്ചു വരൻ വേണ്ടി അവിടെ നിന്നും ഒരു ഓട്ടോയിൽ കയറി. അയാൾ ഞങ്ങളെ റൂമിന്റെ മുന്നിൽ കൊണ്ട് വിട്ടു. ഞങ്ങൾ വരുന്ന വഴിക്കു ഒരുപാടു കാഴ്ചകൾ ഉണ്ടായിയുരുന്നു.
"അല്ലെങ്കിലും യാത്രകൾ ഇഷ്ടപെടുന്നവർക്ക് രാത്രി യാത്രകൾ നല്ല സുന്ദരമാണ് "
ഞങ്ങൾ ഓട്ടോയിൽ റൂമിൽ എത്തി . ഭക്ഷണം വീട്ടിൽ നിന്നും അമ്മ കൊണ്ട് വന്നിരുന്നു. ഞങ്ങൾ അത് കഴിച്ചു . ഫ്രഷ് ആയി കിടന്നു രാവിലെ നേരത്തെ എഴുനേറ്റു പോകേണ്ടതാണ്. നാളെയാണ് പഴനിയുടെ യഥാർത്ഥ പകൽ കാഴ്ചകൾ . അടുത്ത ബ്ലോഗിൽ.
PART 01 END -
#A TRIP TO PALANI #HISTORY OF PALANI TEMPLE
#traveling #TravelDiaries #Tamilnadu #Palani, My Travel Diaries
*നിങ്ങളുടെ അഭിപ്രായങ്ങൾ ഞങ്ങളെ അറിയിക്കുക*