ജില്ലയിൽ ഇന്ന് (15.01.2022) 15 മുതൽ 18 വയസ്സുവരെയുള്ള 3230 കുട്ടികൾ ആദ്യ ഡോസ് കോവാക്സിൻ കുത്തിവെപ്പ് എടുത്തു.
കോവിഷീൽഡ് കുത്തിവെപ്പെടുത്തത് ആകെ 6212 പേർ (763 ഒന്നാം ഡോസും, 3715 രണ്ടാം ഡോസും, 1734 മുൻകരുതൽ മൂന്നാം ഡോസും)
കോവാക്സിൻ കുത്തിവെപ്പെടുത്തവർ ആകെ 4725 പേർ (4429 പേർ ഒന്നാം ഡോസ്, 211 പേർ രണ്ടാം ഡോസ് 85 പേർ മൂന്നാം ഡോസ്)
സ്പുട്നിക്ക് ആകെ 15 പേർ( 6 ഒന്നാം ഡോസും 9 രണ്ടാം ഡോസും) കുത്തിവെപ്പെടുത്തു
ജില്ലയിൽ ഇന്ന് (15.01.2022) ആകെ 6212 പേർ കോവിഷീൽഡ് കുത്തിവെപ്പെടുത്തു. ഇതിൽ ആരോഗ്യ പ്രർത്തകരിൽ ഒരാൾ ഒന്നാം ഡോസും 16 പേർ രണ്ടാം സോസും 1024 പേർ മുൻകരുതൽ മൂന്നാം ഡോസുമടക്കം 1041 പേരും, മുന്നണി പ്രവർത്തകരിൽ 6 പേർ രണ്ടാം ഡോസും 319 പേർ മുൻകരുതൽ മൂന്നാം ഡോസും അടക്കം ആകെ 325 പേരും, 18 മുതൽ 45 വയസ്സുവരെയുള്ളവരിൽ 623 പേർ ഒന്നാം ഡോസും 2670 പേർ രണ്ടാം ഡോസുമടക്കം 3293 പേരും,
45 വയസ്സിനും 60 നും ഇടയിലുള്ളവരിൽ 102 പേർ ഒന്നാം ഡോസും 716 പേർ രണ്ടാം ഡോസുമടക്കം 818 പേരും, 60 വയസിനു മുകളിലുള്ളവരിൽ 37 പേർ ഒന്നാം ഡോസും 307 പേർ രണ്ടാം ഡോസും 391 പേർ മുൻകരുതൽ ഡോസുമടക്കം 735 പേരും കോവിഷീൽഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്.
ആകെ 4725 പേരാണ് ഇന്നേ ദിവസം കോവാക്സിൻ കുത്തിവെപ്പെടുത്തത്, ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും 84 മുന്നണി പ്രവർത്തകരും വീതം മൂന്നാം ഡോസും,15 മുതൽ 18 വയസുവരെയുള്ള കുട്ടികൾ 3230 പേർ ഒന്നാം ഡോസും, 18 മുതൽ 45 വയസ്സുവരെയുള്ളവരിൽ 1195 പേർ ഒന്നാം ഡോസും 143 പേർ രണ്ടാം ഡോസുമടക്കം 1338 പേരും, 45 മുതൽ 60 വയസ്സുള്ളവരിൽ 3 പേർ ഒന്നാം ഡോസും 47 പേർ രണ്ടാം ഡോസും, 60 വയസ്സിനു മുകളിലുള്ള ഒരാൾ ഒന്നാം ഡോസും 21 പേർ രണ്ടാം ഡോസും കോവാക്സിൻ കുത്തിവെപ്പെടുത്തിട്ടുണ്ട്.
ഇതു കൂടാതെ 15 പേർ സ്പുട്നിക്ക് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതിൽ 18 മുതൽ 45 വയസ്സു വരെയുള്ളവരിൽ 4 പേർ ഒന്നാം ഡോസും 6 പേർ രണ്ടാം ഡോസും 45 മുതൽ 60 വയസ്സുള്ളവരിൽ രണ്ടു പേർ വീതം ഒന്നാം ഡോസും രണ്ടാം ഡോസും, 60 വയസ്സിനു മുകളിലുള്ള ഒരാൾ രണ്ടാം ഡോസും ഉൾപ്പെടും.
കുത്തിവെപ്പെടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു