രാജ്യത്ത് 2,64,202 പുതിയ COVID-19 കേസുകൾ റിപ്പോർട്ട് ചെയ്തു മരണം 315 ഒമിക്രോൺ 5,753
മിനിസ്ടറി ഓഫ് ഹെൽത്ത് ഇന്നത്തെ റിപ്പോർട്ട് പ്രകാരം രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 2,64,202 പുതിയ COVID-19 കേസുകൾ രേഖപ്പെടുത്തി, മരണം 315 രാജ്യത്തെ മൊത്തം മരണസംഖ്യ 4,85,350 ആയി ഉയർന്നു. 12,72,073 ആക്റ്റീവ് കേസുകളും ഉണ്ട്
24 മണിക്കൂറിൽ 1,54,542 കേസുകളുടെ വർധനയാണ് COVID-19 ഉള്ളത്
കോവിഡിന്റെ ഇന്നലത്തെ കണക്കിനേക്കാൾ 6.7 % വർധനവാണ് ഇന്ന്
മഹാരാഷ്ട്രയിൽ 46,406,ഡൽഹിയിൽ 28,867 , കർണാടകയിൽ 25,005 , തമിഴ്‌നാട്ടിൽ 20,911 ,പശ്ചിമ ബംഗാളിൽ 23,467, ഉത്തർപ്രദേശിൽ 14,765 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. കേരളത്തിൽ 13,468 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു,
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 265 പുതിയ ഒമിക്‌റോൺ കേസുകൾ ആണ് ഉള്ളത് .രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 5,753 ആയി. ഡെയിലി ഒമൈക്രോണിന്റെ കേസിൽ ഇന്നലെ മുതൽ 4.83% വർധനയുണ്ടായി.
ഡെയിലി പോസിറ്റിവിറ്റി നിരക്ക് 14.78 % വീക്കിലി പോസിറ്റിവിറ്റി നിരക്ക് 11.83 % രേഖപ്പെടുത്തിയതായി ഹെൽത്ത് മിനിസ്ട്രി അറിയിച്ചു.
രാജ്യത്തുമൊത്തമായി കൊവിഡ്-19 വാക്സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ നൽകിയ ക്യുമുലേറ്റീവ് ഡോസുകൾ 155.39 കോടി കവിഞ്ഞു.