സംസ്ഥാനത്ത് കോളജുകൾ അടച്ചേക്കും. മറ്റന്നാൾ ഉള്ള അവലോകന യോഗത്തിൽ തീരുമാനം ഉണ്ടാവും. സംസ്ഥാനത്തെ വർധിച്ചുവരുന്ന കോവിഡ് രോഗത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം എടുക്കാൻ മറ്റന്നാൾ യോഗം ചേരുന്നത്.
അതുപോലെ ഗുരുവായൂരിൽ നിയന്ത്രണം കടുപ്പിച്ചു. ചോറൂണ് നിർത്തിവെച്ചു.
പ്രതിദിനം വെർച്വൽ ക്യു വഴി 3000 പേർക്ക് മാത്രം ദർശനം.
കേരളത്തില്‍ 28,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 6911, എറണാകുളം 4013, കോഴിക്കോട് 2967, തൃശൂര്‍ 2622, കോട്ടയം 1758, കൊല്ലം 1604, പാലക്കാട് 1546, മലപ്പുറം 1375, പത്തനംതിട്ട 1328, കണ്ണൂര്‍ 1170, ആലപ്പുഴ 1087, ഇടുക്കി 969, കാസര്‍ഗോഡ് 606, വയനാട് 525 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 80,740 സാമ്പിളുകളാണ് പരിശോധിച്ചത്.