Copied!

പാലക്കാട് ജില്ലയിൽ നിയന്ത്രണങ്ങൾ - ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർ പേഴ്സൺ കൂടിയായ ജില്ലാ കലക്ടർ ഇന്നു പുറത്തിറക്കിയത്.Restrictions in Palakkad District - Restrictions in Palakkad District - Released today by the District Collector,




ജില്ലയിലെ കോവിഡ് നിയന്ത്രണ മാർഗ്ഗ നിർദ്ദേശങ്ങൾ- ഡി.ഡി.എം.എ 19-01-2022 ലെ ഉത്തരവ്:- 


ജില്ലയിലെ മൂന്ന് ദിവസത്തെ ശരാശരി ടി.പി.ആർ. 30 % കൂടുതലായ സാഹചര്യത്തിൽ ജില്ലയിലെ എല്ലാ മത, സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക സാമുദായിക പൊതുപരിപാടികൾ എന്നിവ ഇനിയൊരുഅറിയിപ്പു ഉണ്ടാകുന്നതുവരെ പൂർണമായി നിരോധിച്ചിരിക്കുന്നു .

കൂടാതെ ഉത്സവങ്ങൾ ആഘോഷങ്ങൾ മറ്റു പൊതുപരിപാടികൾ എന്നിവക്ക് മുൻപ് നൽകിയ അനുമതികൾ റദ്‌ചെയ്‌തുകൊണ്ടും ഉത്തരവാകുന്നു .


ഉത്സവങ്ങൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചു പൊതുജന പങ്കാളിത്തം ഇല്ലാതെ ആചാരപരമായ ചടങ്ങുകൾ മാത്രമായി നടത്തണം 




വിവാഹം മരണാന്തര ചടങ്ങുകൾ എന്നിവയിൽ സാനിടൈയ്‌സ് ചെയ്തു മാസ്ക് ധരിച്ചു സാമൂഹിക അകലം പാലിച്ചു കൊണ്ട് പരമാവധി 50 പങ്കെടുക്കാൻ പാടുകയുള്ളു. പങ്കെടുക്കുന്നവർ 02 ഡോസ് എടുത്തിരിക്കുന്നവരാകണം 

ഈ ഉത്തരവ് ലംഘിക്കുന്ന പക്ഷം മേൽ സൂചിപ്പിച്ച ചടങ്ങുകൾ നടക്കുന്ന കെട്ടിട ഉടമക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതാണ് 


ബസ്സുകളിൽ നീണ്ടുകൊണ്ടുള്ള യാത്ര അനുവദിക്കില്ല 


തുടങ്ങി 12 ഇന കർശന നിർദ്ദേശങ്ങൾ ഉൾപ്പെട്ട ഉത്തരവാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർ പേഴ്സൺ കൂടിയായ ജില്ലാ കലക്ടർ ഇന്നു പുറത്തിറക്കിയത്. പ്രസ്തുത ഉത്തരവുകളുടെ ലംഘനം നടത്തുന്നവർക്കെതിരെ ദുരന്തനിവാരണ നിയമം 2005, പകർച്ചവ്യാധി നിരോധന നിയമം 2020(ഓർഡിനൻസ്) പ്രകാരം നിയമനടപടികൾ സ്വീകരിക്കുമെന്നും കലക്ടർ ഉത്തരവിൽ അറിയിച്ചു.

Post a Comment

Previous Post Next Post