Copied!

വീണ്ടും ക്രൂരമായ കൊലപാതകം SFI പ്രവർത്തകൻ ധീരജ് ആണ് കുത്തേറ്റു മരിച്ചത് - MURDER

 



കലാലയങ്ങളില്‍ കലാപം സൃഷ്ടിക്കാനുള്ള ശ്രമം അനുവദിക്കില്ല', അപലപിച്ച് മുഖ്യമന്ത്രി  പിണറായി വിജയൻ 


കേരളത്തിലെ ഇടുക്കി ജില്ലയിൽ കോളേജ് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തെ തുടർന്ന് യുവ പ്രവർത്തകനും സ്റ്റുഡന്റ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (SFI) പ്രവർത്തകനുമായ കുത്തേറ്റുമരിച്ചു. രണ്ടുപേർക്ക് കുത്തേറ്റിരുന്നു ഒരാളുടെ നില ഗുരുതരമാണ് .


കണ്ണൂർ സ്വദേശി ധീരജ് ആണ് മരിച്ചത്. സംഭവത്തിൽ മറ്റൊരു എസ്എഫ്ഐ പ്രവർത്തകനും പരിക്കേറ്റു.


കോളജ് യൂണിയൻ തിരഞ്ഞെടുപ്പിനിടെ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്.   പുറത്ത് നിന്നെത്തിയ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരാണ് വിദ്യാര്‍ത്ഥികളെ കുത്തിയതെന്നാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. 


അതിനിടയിൽ കൊലപാതകവുമായി ബദ്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് . കോളേജിന് പുറത്തുനിന്നുമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത് 


ഈ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. ഇടുക്കിയിൽ DYSP യുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും 


Post a Comment

Previous Post Next Post