Copied!

ലെക്കിടി പേരൂർ ഗ്രാമപഞ്ചായത്ത് 2021-22 വർഷത്തിൽ നടപ്പാക്കുന്ന SC കുട്ടികൾക്കുള്ള പഠനോപകരണം മേശയും കസേരയും നൽകി



പത്തിരിപാല  : ലക്കിടി പേരൂർ ഗ്രാമ പഞ്ചായത്ത് വികസന പദ്ധതി പ്രകാരം 2021-22 വർഷത്തിൽ നടപ്പാക്കുന്ന SC കുട്ടികൾക്കുള്ള പഠനോപകരണം മേശയും കസേരയും ഇന്ന് പഴയ ലെക്കിടി ജി.എസ്.ബി.സ്കൂളിൽ വച്ച് ബഹു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.സുരേഷ് അവർകൾ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. ബഹു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.കെ.ഹരി അധ്യക്ഷത വഹിച്ചു. 5ാംവാർഡു മെമ്പർ ശ്രീമതി സുഹറ,4ാം വാർഡു മെമ്പർ ശ്രീ. അനിൽ കുമാർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. നിർവ്വഹണ ഉദ്യോഗസ്ഥനും സ്കൂൾ ഹെഡ് മാസ്റ്ററുമായ ശ്രീ.കെ.എം .നാരായണൻ കുട്ടി മാസ്റ്റർ സ്വാഗതവും കെ.പ്രേമൻ മാസ്റ്റർ നന്ദിയും പറഞ്ഞു.


 

Post a Comment

Previous Post Next Post