പാമ്പ് കടിയേറ്റ് ചികിൽസയിൽ കഴിയുന്ന വാവ സുരേഷിന്റെ നില തൃപ്തികരമെന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ
ഒരാഴ്ചകൂടെ വെന്റിലേറ്ററിൽ തുടരേണ്ടിവരുമെന്ന് മെഡിക്കൽ കോളേജിൽ നിന്നും അറിയിച്ചു.
അദ്ദേഹത്തിന്റെ തലച്ചോറിന്റെ പ്രവർത്തനം വിലയിരുത്തി വരുന്നുവെന്നും അവർ പറഞ്ഞു അതുപോലെ 48 മണിക്കൂർ നിർണ്ണായകം ആണെന്നും, അദ്ദേഹം തിരിച്ചുവരാൻ സമയമെടുക്കുമെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
പല ഘട്ടങ്ങളിലായി ആന്റിവെനം നൽകിയെന്നും ഭക്ഷണം നൽകുന്നത് മൂക്കിലെ ട്യൂബിലൂടെയാണെന്നും സൂപ്രണ്ട് പറഞ്ഞു .
വെന്റിലേറ്ററിൽ തുടരുമ്പോൾ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്
പേശികൾക്ക് ബലം ലഭിക്കാനുള്ള ഫിസിയോതെറാപ്പി ചികിത്സ ആരംഭിച്ചു.