ഇന്ത്യയിൽ രണ്ട് കോവിഡ് വാക്‌സിനുകൾക്ക് കൂടെ കേന്ദ്രസർക്കാർ അംഗീകാരം നൽകി
കോർബെവാക്സ് , കൊവോവാക്സ് എന്നിവയ്ക്കാണ് അനുമതി ലഭിച്ചത്
രാജ്യത്ത് രണ്ട് കൊവിഡ് വാക്‌സിനുകള്‍ക്ക് കൂടി കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. കോര്‍ബെവാക്‌സ്, കൊവോവാക്‌സ് എന്നിവയുടെ അടിയന്തര ഉപയോഗത്തിനാണ് കേന്ദ്രം അനുമതി നല്‍കിയത്. ഇവയ്ക്കുപുറമേ കൊവിഡിനെതിരായ ആന്റിവൈറല്‍ ഡ്രഗ് മോല്‍നുപിരവീറിനും കേന്ദ്രം അംഗീകാരം നല്‍കിയിട്ടുണ്ട്.
സിറം ഇൻസ്റ്റിറ്റിയൂട്ടിന്റെ കൊവോവാക്‌സിന്‍ നും ബയോളജിക്കല്‍ഇയുടേതാണ് കോര്‍ബെവാക്‌സ്. അടിയന്തര ഘട്ടങ്ങളില്‍ മുതിര്‍ന്നവരില്‍ ഉപയോഗിക്കാനാണ് മാല്‍നുപിരവീറിന് അംഗീകാരം നല്‍കിയത്.
മൂന്നാമത്തെ കൊവിഡ് വാക്‌സിനാണ് ഇന്ത്യയില്‍ വികസിപിച്ചെടുത്ത കോര്‍ബെവാക്‌സ് എന്നത് . ഭാരത് ബയോടെക്കിന്റെ കൊവാക്സിന്‍, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡ് എന്നിവയാണ് ഇന്ത്യയില്‍ വികസിപ്പിച്ച മറ്റ് രണ്ട് വാക്സിനുകള്‍.
#India #Central Government #Covid Vaccine new 02 approval