അനിമേഷൻ മാസ്റ്റർ ക്ലാസ്സ്
ജനുവരി 18 ന്
ആറാമത് ഡയലോഗ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് ജനുവരി 18ന് ഒറ്റപ്പാലത്ത് 'അനിമേഷൻ മാസ്റ്റർക്ലാസ്' സംഘടിപ്പിക്കുന്നു.
പ്രശസ്ത അനിമേറ്ററും മുംബൈയിലെ Studio Eeksaurus സ്ഥാപകനും ഡയറക്ടറുമായ സുരേഷ് എറിയാട്ട് ആണ് ക്ലാസിന് നേതൃത്വം നൽകുന്നത്. മികച്ച നോൺ ഫീച്ചർ അനിമേഷൻ ചിത്രത്തിനുള്ള ദേശീയ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ ഇദ്ദേഹത്തിന്റെ സൃഷ്ടികൾക്ക് ലഭിച്ചിട്ടുണ്ട് .അടുത്ത കാലത്ത് പുറത്തിറങ്ങിയ 'കണ്ടിട്ടുണ്ട്' ഉൾപ്പെടെയുള്ള നിരവധി അനിമേഷൻ ചിത്രങ്ങൾ ശ്രദ്ധപിടിച്ചു പറ്റിയവയാണ്.ജനുവരി 18ന് കാലത്ത് 10 മുതൽ വൈകീട്ട് 3 വരെയാണ് പരിപാടി.ഒറ്റപ്പാലം ബിഎസ്എൻ.എൽ ഓഫീസിന് സമീപത്തുള്ള ഫൺ സിറ്റിയിലാണ് ക്ലാസ്സ് നടത്തുന്നത് .അനിമേഷൻ ചിത്രങ്ങളുടെ പ്രദർശനവും ചർച്ചയും ഇതിൽ ഉണ്ടായിരിക്കും .പരമാവധി 50 പേർക്കാണ് പ്രവേശനം. പ്രതിനിധി ഫീസ് 200 രൂപ.
താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്
9495464563, 9645542568