Copied!

പനി, തൊണ്ടവേദന നിങ്ങൾക്ക് ഉണ്ടോ ? COVID TEST നിർബന്ധമാക്കി കേന്ദ്രം? Covid test is mandatory for all people with fever and cough?



ഇന്ത്യയിൽ  കോവിഡ്, ഒമൈക്രോണ്കേസുകൾ വർധിച്ചു കൊണ്ട് ഇരിക്കുകയാണ് സാഹചര്യത്തിലാണ്  പ്രതിരോധ നടപടികള്ശക്തിപ്പെടുത്താന്സംസ്ഥാനങ്ങള്ക്ക് കത്തയച്ച് കേന്ദ്ര സർക്കാർ.

 

പനി,തൊണ്ടവേദന, തലവേദന, ശ്വാസംമുട്ടല്‍, ശരീരവേദന, ക്ഷീണം, വയറിളക്കം, മണവും രുചിയും നഷ്ടപ്പെടല്തുടങ്ങിയ ലക്ഷണങ്ങളുള്ള എല്ലാവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

കോവിഡ് രോഗ ലക്ഷണങ്ങൾ ഉള്ള എല്ലാവരും  തന്നെ   പരിശോധിക്കണമെന്നും ശേഷം ഫലം നെഗറ്റീവ് ആണെന്ന് അറിയുന്നത് വരെ ഇവർ  കോവിഡ് രോഗികളായി തന്നെ പരിഗണിക്കണമെന്നും കേന്ദ്രം സംസ്ഥാങ്ങൾക്ക് നിർദ്ദശം നൽകി ടെസ്റ്റുകളുടെ RT-PCR റിസൾട്ട് കിട്ടുവാൻ താമസിക്കുന്നത് കൊണ്ട് ആന്റിജൻ ടെസ്റ്റുകളും സെല്ഫ് ടെസ്റ്റിംഗ് കിറ്റുകളും ഉപയോഗിച്ചുള്ള ടെസ്റ്റുകളും കൂടുതൽ  പ്രോത്സാഹിപ്പിക്കണം എന്ന് കത്തിൽ പറയുന്നുണ്ട്


കോവിഡ് രോഗികളെ നേരത്തെ കണ്ടെത്തിയ ശേഷം  അവരും അവരുടെ  സമ്പര്ക്കമുള്ളവരെയും കൃത്യമായി ക്വാറന്റൈൻ  ചെയ്യുക മാത്രമാണ് കോവിഡ് വ്യാപനം തടയാനുള്ള ഏറ്റവും നല്ല മാർഗം  എന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. പരിശോധനകൾ കൂടുതൽവേഗത്തിൽ ആക്കണമെന്നും കൂടുതല് റാപ്പിഡ് പരിശോധന ബൂത്തുകള് സ്ഥാപിക്കണം, മെഡിക്കല്-പാരാമെഡിക്കല് ജീവനക്കാരെ നിയോഗിക്കുക തുടങ്ങിയ നിര്ദ്ദേശങ്ങളും കേന്ദ്രം നല്കിയിട്ടുണ്ട്.


രാജ്യത്ത് ഇതുവരെ 1200 ഒമൈക്രോൺ കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത് . മഹാരാഷ്ട്രയിലും ഡൽഹിയിലും ആണ് കൂടുതൽ അതുപോലെ തന്നെ കോവിഡ് കേസുകൾ വർധിച്ചു വരുകയാണ് ഇപ്പോൾ 16000 മുകളിൽ കേസുകൾ ആണ് കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തത്  അതേ സമയം പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും കുതിച്ചുചാട്ടത്തെ നേരിടാന്‍ രാജ്യം തയ്യാറാണെന്നും കേന്ദ്ര സർക്കാർ  വ്യാഴാഴ്ച പറഞ്ഞിരുന്നു.




 


Post a Comment

Previous Post Next Post