ഐഎംഎയുടെ മാലിന്യ സംസ്കരണ കേന്ദ്രത്തിലാണ് സംഭവം.
മലമ്പുഴയിൽ ആശുപത്രി മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ആണ് തീപിടിത്തം ഉണ്ടായത് . ഫയർ ഫോഴ്സിൻ്റെ നേതൃത്വത്തിൽ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിനു കാരണം മാലിന്യ സംസ്കരണ പ്ലാൻ്റിൻ്റെ വീഴ്ചയാണെന്ന് സ്ഥലം സന്ദർശിച്ച എംഎൽഎമാരായ ഷാഫി പറമ്പിൽ, എ പ്രഭാകരൻ എന്നിവർ മാധ്യമങ്ങളോടു പറഞ്ഞു.
ഇന്ന് രാവിലെ 11 മണിയോടെയാണ് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തമുണ്ടായത്. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നിന്നുള്ള ആശുപത്രി മാലിന്യങ്ങൾ സംസ്കരിക്കാനായി എത്തിക്കുന്നത് ഇമേജിലാണ്. പാലക്കാട് ഫയർ ഫോഴ്സിൻ്റെ നേതൃത്വത്തിലാണ് തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നത്.