കേരള നോളജ് എക്കണോമി മിഷന് തൊഴില് മേള നാളെ: മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയും
3000ത്തിലധികം തൊഴിലവസരങ്ങൾ.
കേരള നോളജ് എക്കണോമി മിഷന്റെ ആഭിമുഖ്യത്തില് പാലക്കാട് ഗവ.പോളിടെക്‌നിക്ക് കോളജില് നടക്കുന്ന തൊഴിൽ മേള നാളെ (ജനുവരി 17) രാവിലെ 9 ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. വി.കെ ശ്രീകണ്ഠൻ എം.പി, എ. പ്രഭാകരൻ എം.എൽ.എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ, ജില്ലാ കലക്ടർ മൃൺമയി ജോഷി എന്നിവർ പങ്കെടുക്കും.
2021 ഫെബ്രുവരിയില് ഉദ്ഘാടനം ചെയ്ത ഡിജിറ്റല് വര്ക്കഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം(dwms) പ്ലാറ്റ് ഫോം വഴിയാണ് അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകര്ക്ക് അവരവരുടെ അഭിരുചിയ്ക്കും നൈപുണ്യത്തിനും അനുയോജ്യമായ തൊഴില് തെരഞ്ഞെടുക്കുന്നതിന് കെ-ഡിസ്‌കിന്റെ നേതൃത്വത്തില് കേരള നോളജ് എക്കണോമി മിഷന് അവസരമൊരുക്കുന്നത്. നൈപുണ്യവും വൈദഗ്ദ്ധ്യവുമുള്ള തൊഴിലാളികളെയും അവരുടെ സേവനം ആവശ്യമുള്ള തൊഴില്ദാതാക്കളെയും ഒരു കുടക്കൂഴില് കൊണ്ടുവരികയാണ് മേളയുടെ ലക്ഷ്യം. ഐ.ടി, എഞ്ചിനീയറിംഗ്, ടെക്‌നിക്കല് ജോബ്‌സ്, സിവില് ആന്ഡ് കണ്സ്ട്രക്ഷന്, ഓട്ടോമൊബൈല്,മെഡിക്കല് ലോജിസ്റ്റിക്‌സ്, മാനേജ്‌മെന്റ്, റീടൈല്സ്, ഫിനാന്സ് എഡ്യൂക്കേഷന്, വിദ്യാഭ്യാസ സ്ഥാപനങ്ങള്, ബാങ്കിംഗ് മാര്ക്കറ്റിംഗ്, സെയില്സ്,മീഡിയ ,സ്‌കില് എഡ്യൂക്കേഷന് ഹോസ്പിറ്റാലിറ്റി, ഇന്ഷുറന്സ്, ഷിപ്പിംഗ് അഡ്മിനിസ്‌ട്രേഷന്,ഹോട്ടല് മാനേജ്‌മെന്റ്, ടാക്‌സ് മുതലായവയില് നൂറിലധികം കമ്പനികളിലായി 3000-ൽ അലധികം തൊഴിൽ അവസരങ്ങളാണുള്ളത്.