Copied!

ILGMS സേവനം ലക്കിടി പേരൂർ പഞ്ചായത്തിൽ ഏപ്രിൽ 01 മുതൽ ഉറപ്പുവരുത്തും. #Lekkidiperur_panchayath


ലെക്കിടിപേരൂർ:  ലെക്കിടിപേരൂർ ഗ്രാമ പഞ്ചായത്തിലും ഏപ്രില്‍ ഒന്നുമുതല്‍ ഐ എല്‍ ജി എം എസ് സേവനം പൂർണ്ണമായ തോതിൽ ഉറപ്പുവരുത്തും.

 ഐ എല്‍ ജി എം എസ് സംവിധാനത്തിന്റെ വേഗത സംബന്ധിച്ച് ചില ഭാഗങ്ങളില്‍ നിന്നും ഉയരുന്ന പരാതികള്‍ കൂടി പരിഹരിച്ച്, സമയബന്ധിതമായി സേവനങ്ങളെല്ലാം ലഭ്യമാക്കുന്ന നിലയിലാണ് പഞ്ചായത്തിൽ  സോഫ്‌റ്റ് വെയര്‍ സേവനം ലഭ്യമാക്കുക.

ഐ എല്‍ ജി എം എസിന്റെ പ്രവര്‍ത്തനത്തില്‍ പീക്ക് സമയങ്ങളില്‍ വേഗത കുറവുണ്ടാകുന്നത് സെന്റര്‍ സര്‍വ്വറിന്റെ പോരായ്മ നിമിത്തമാണെന്ന് മനസ്സിലാക്കി സി ഡിറ്റിന്റെ നിയന്ത്രണത്തിലുള്ള ക്ലൗഡ് സര്‍വ്വീസ് ഉപയോഗപ്പെടുത്താന്‍ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

ആയതിനാൽ നിലവിലെ പോരായ്മകളെല്ലാം പരിഹരിച്ച് പഞ്ചായത്തിൽ നിന്നും ലഭിക്കേണ്ട ഏതാണ്ട് എല്ലാ സേവനങ്ങളും സമയബന്ധിതമായി
(പഞ്ചായത്ത് ഓഫീസിൽ വരാതെത്തന്നെ )
 ഓൺലൈനായി ലഭ്യമാക്കും.

Post a Comment

Previous Post Next Post