Copied!

പാലക്കാട് മലമ്പുഴ ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷികനുള്ള ധൗത്യം തുടരുന്നു. കരസേന ഉടൻ എത്തും

പാലക്കാട് മലമ്പുഴ  ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷികനുള്ള ധൗത്യം തുടരുന്നു. കരസേന ഉടൻ എത്തും 



പാലക്കാട് :  പാലക്കാട് മലമ്പുഴയിൽ ചെറാട് എലിച്ചിരം കുറുമ്പാച്ചി മലയിൽ കാൽവഴുതി വീണ് കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു. രക്ഷാപ്രവർത്തനത്തിനെത്തിയ ഹെലികോപ്റ്റർ നിരീക്ഷണത്തിന് ശേഷം മടങ്ങി. യുവാവ് കുടുങ്ങിക്കിടക്കുന്ന മലയിടുക്കിൽ എത്താൻ ബുദ്ധിമുട്ടാണെന്ന് കണ്ടതോടെയാണ് ഹെലികോപ്റ്റർ മടങ്ങിയത്.
രാത്രിയിലെ കനത്ത തണുപ്പിനെയും പകൽ നേരത്തെ ചുട്ടുപൊള്ളുന്ന വെയിലിനെയും അതിജീവിച്ചാണ് ബാബു മണിക്കൂറുകളായി ഇവിടെ കുടുങ്ങിക്കിടക്കുന്നത്. ഇന്നുച്ചയ്ക്ക് ഹെലികോപ്ടര്‍ സഹായത്തോടെ ബാബുവിന് വെള്ളവും ഭക്ഷണവും എത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഫലവത്തായില്ല. 
ഉച്ചവരെ മലയുടെ ഒരു ഭാഗത്ത് നിന്നുള്ള ആളുകള്‍ക്ക് ബാബുവിനെ കാണാന്‍ സാധിക്കുന്നുണ്ടായിരുന്നു.വസ്ത്രം വീശിക്കാണിച്ച് ഇയാൾ സിഗ്നൽ നൽകുന്നുണ്ടായിരുന്നു. 

https://youtu.be/zcrUCvBD16k

എന്നാൽ ഉച്ചയ്ക്ക് ശേഷം വിവരങ്ങളൊന്നുമില്ല. 
കോഴിക്കോട് നിന്നുള്ള പർവതാരോഹക സംഘം മലമ്പുഴയിലേക്ക് എത്തുന്നുണ്ട്.ബാബുവും സുഹൃത്തുക്കളായ മൂന്ന് പേരും ചേർന്നാണ് തിങ്കളാഴ്ച ഉച്ചയോടെ മല കയറിയത്. മലയുടെ മുകളില്‍നിന്ന് കാല്‍ തെന്നിവീണ ബാബു പാറക്കെട്ടിനിടയില്‍ കുടുങ്ങുകയായിരുന്നു. സുഹൃത്തുക്കൾ മലയിറങ്ങി താഴെയെത്തിയാണ് നാട്ടുകാരെയും പോലീസിനെയും വിവരം അറിയിച്ചത്.  വീഴ്ചയിൽ ബാബുവിന്റെ കാലിന് പരുക്കേറ്റതായാണ് വിവരം.പരിക്കേറ്റതിന്റെ ചിത്രങ്ങളും സെല്‍ഫിയും ബാബു സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തിരുന്നു. ഫോണിന്റെ ചാർജ് തീരാറായെന്നും ഇയാൾ സന്ദേശമയച്ചിരുന്നു.ബാബുവുമായി യാതൊരുവിധത്തിലുള്ള ആശയവിനിമയവും നടക്കുന്നില്ല.

Post a Comment

Previous Post Next Post