പത്തിരിപാല : പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ ലെക്കിടി പേരൂർ ഗ്രാമപഞ്ചായത്തിലെ പേരൂർ ASBS സ്ക്കൂളിലെ അദ്ധ്യാപിക ശ്രീമതി ഉഷ ടീച്ചറെ ആദരിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നോഡൽ ഓഫീസറായി മികച്ച പ്രവർത്തനം കാഴ്ചവെച്ചതിനാണ് ലെക്കിടിപേരൂർ ഗ്രാമപഞ്ചായത്തിൻ്റെ ആദരം. ലെക്കിടി പേരൂർ പഞ്ചായത്ത് പ്രസിഡന്റ് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ കെ.സുരേഷും ഭരണ സമിതി അംഗങ്ങളും സ്ക്കൂളിൽ എത്തിയാണ് ടീച്ചറെ ആദരിച്ചത്.