യു എ ഇയിൽ പുതിയ തൊഴിൽ നിയമം നിലവിൽ വന്നു
സ്വകാര്യാമേഖലയിൽ തൊഴിലാളിക്ഷേമം ഉറപ്പുവരുത്തുകയും തൊഴിലാളിക്കും തൊഴിലുടമയ്ക്കും തുല്യ നീതി ലഭ്യമാകുകയും ചെയുന്നതടക്കമുള്ള വ്യവസ്ഥകളാണ് പുതിയ നിയമത്തിൽ ഉള്ളത്
ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ അബുദാബി ഗ്ലോബൽ മാർക്കറ്റ് എന്നിവിടങ്ങളിലൊഴികെ രാജ്യത്ത് ഫ്രീസോണുകൾ അടക്കമുള്ള എല്ലായിടതയും ബാധകമാകുന്ന സമഗ്രമായ തൊഴിൽ പരിഷ്കരണ ഭേദഗതിയാണ് യു എ ഇയിൽ ഇപ്പോൾ നിലവിൽ വന്നിട്ടുള്ളത് .
പുതിയ ഭേദഗതി പ്രകാരം എല്ലാ തൊഴിൽ കരാറുകളും നിശ്ചിത കാലയളവിലേക്കുള്ളതാകും 06 മാസത്തെ പരിശീലന കാലാവധി നോട്ടീസ് നൽകാതെ തൊഴിലാളിയെ പിരിച്ചുവിടാൻ ഉള്ള വ്യവസ്ഥ നിർത്തലാക്കി . പരിശീലന കാലയളവാണെങ്കിലും 14 ദിവസത്തെ നോട്ടീസ് നൽകണമെന്നാണ് പുതിയ വ്യവസ്ഥ . തൊഴിലാളികൾക്ക് ലഭിക്കുന്ന ഗ്രാറ്റുവിറ്റി എല്ലാവർഷവും 30 ദിവസത്തെ അടിസ്ഥാന ശമ്പളം എന്നതോതിൽ ലഭിക്കും .
പുതിയ നിയമം അനുസരിച് ജീവനക്കാർക്ക് ഒന്നിലധികം തൊഴിലുടമകൾക്ക് ആയി ഒരേ സമയം ഒരു പ്രോജെക്റ്റിലോ മണിക്കൂർ അടിസ്ഥാനത്തിലോ ജോലി ചെയ്യാൻ അവസരം ലഭിക്കും. അതുപോലെ താനെ തൊഴിലിടങ്ങളിൽ പീഡനങ്ങളോ വിവേചനമോ തെളിയിക്കപ്പെട്ടാൽ ശക്തമായ നടപടിയുണ്ടാകും .
5000 ദർഹം മുതൽ 10 ലക്ഷം ദർഹം വരെയാണ് നിയമലംഘനത്തിനുള്ള ശിക്ഷ .തൊഴിലാളികളുടെ ചികിത്സ ചെലവ് വഹിക്കുക വിവിധ ചികിത്സകൾ ലഭ്യമാകുന്ന ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്നും പുതിയ നിയമത്തിൽ പറയുന്നു .