1948 ഡിസംബർ 10 ന് പാരീസിൽ ചേർന്ന ഐക്യരാഷ്ടസഭയുടെ പൊതു സഭ (ജനറൽ അസംബ്ലി) പാസ്സാക്കിയ അംഗീകരിച്ചതാണ് അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം (Universal Declaration of Human Rights - UDHR).
രണ്ടാം ലോകമഹായുദ്ധത്തിന്റെ അനുഭവങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞുവന്ന, മനുഷ്യജിവികൾക്ക് സ്വാഭാവികമായുള്ള അവകാശങ്ങളെപ്പറ്റിയുള്ള ആദ്യ ആഗോള പ്രഖ്യാപനമാണ് അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം.
അന്താരാഷ്ട്ര മനുഷ്യാവകാശപ്രഖ്യാപനം, സാമൂഹ്യ, സാമ്പത്തിക, സാംസ്കാരിക അവകാശങ്ങൾക്കായുള്ള അന്താരാഷ്ട്ര ഉടമ്പടി, സിവിൽ, രാഷ്ടീയ അവകാശങ്ങൾക്കായുള്ള അന്താരാഷ്ട്ര ഉടമ്പടി എന്നിവയെ ചേർത്ത് അന്താരാഷ്ട്ര മനുഷ്യാവകാശബിൽ എന്ന് വിളിക്കുന്നു.