2021 കഴിഞ്ഞു ഇനി അടുത്ത വർഷത്തിലേക്ക് കടക്കുവാൻ വരും മണിക്കൂറുകൾ മാത്രം ബാക്കിയുള്ളു. 2021 ഇൽ ഉണ്ടായ ദുരനുഭവനങ്ങൾ കൊറോണയും ഇപ്പോൾ ഇതാ ഒമിക്രോണും വന്നെത്തിയിരിക്കുന്നു. നമ്മൾ കരുതിതന്നെ ഇരിക്കണം. ഇതിനിടയിൽ ആണ് വീണ്ടും ഒരു പുതുവർഷം കൂടെ ആഗതമാകുന്നത്. നമുക്ക് ഈ പുതുവർഷം ആഘോഷിക്കാൻ ഏറ്റവും സുരക്ഷിതമായ സ്ഥലം നമ്മുടെ സ്വന്തം വീടുതന്നെ ആണ്. അതുകൊണ്ട് തന്നെ എല്ലാവരും സ്വന്തം വീടുകളിൽ തന്നെ ആകട്ടെ ആഘോഷം.
നമ്മുടെ ഇപ്പോഴത്തെ സാഹചര്യം എന്തൊക്കെ പ്രശനം ആയാലും നമ്മുടെ അഖ്‌സഷങ്ങൾ ജീവിതവും സന്തോഷകരമായി മാറ്റിയെടുക്കുകയാണ് വേണ്ടത്. അതുകൊണ്ടു തന്നെ പഴയപോലെ വിസ്തരിച്ചു ആഘോഷിക്കാൻ പറ്റിയില്ലെങ്കിലും ഉള്ളതുപോലെ പരിമിതികളിൽ നിന്നും പുതുവർഷം നമുക്കു ആഘോഷമാകാം . അതുപോലെ തന്നെ കുടുംബത്തോടൊപ്പമുള്ള നല്ലൊരു ഓർമ്മകുടെ ആകട്ടെ ഈ പുതുവർഷം.
ഇന്ന് രാത്രി 12 മണിയടിക്കുമ്പോൾ നാം പുതുവര്ഷത്തിലേക്ക് കടക്കും. ഈ പുതുവർഷം നമുക്കു വ്യത്യസ്തമായവിധം സുരക്ഷിതത്തോടെ ആഘോഷിക്കാൻ ഉള്ള ചില ആശയങ്ങൾ നമുക്ക് നോക്കാം:
1 . ഏറ്റവും ഇഷ്ടപെട്ട ചുരുക്കം ചില അടുത്ത സുഹൃത്തുക്കളെ വീട്ടിലേക്കു ക്ഷണിച്ചു ആഘോഷിക്കാം
2 . കുടുംബത്തോടൊപ്പം ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചു ആഘോഷിക്കാം
3. കഴിഞ്ഞ വർഷത്തെ അനുഭവങ്ങൾ നല്ല ഓർമ്മകൾ എല്ലാം ഓർത്തെടുത്തു നിങ്ങളുടെ കയ്യിൽ ഏതേലും ചിത്രങ്ങൾ ഉണ്ടെകിൽ അതുകൊണ്ട് ചേർത്ത് നല്ല ഒരു ബോർഡ് സൂക്ഷികം
4 . എല്ലാവര്ക്കും ഇഷ്ടപെട്ട ഐസ്ക്രീം ഉണ്ടാക്കി കുടുംബത്തോടെ ഒപ്പമോ സുഹൃത്തുക്കളോട് ഒപ്പമോ ആസ്വദിച്ചു കഴിച്ചു ആഘോഷിക്കാം
5 . നിങ്ങളുടെ കുടുംബത്തോടൊപ്പം സുഹൃത്തുക്കളോടൊപ്പം ഒരുമിച്ചു രാത്രി പാചകം ചെയ്ത് ഒരുമിച്ചു ഭക്ഷണം കഴിച്ചു ആഘോഷിക്കാം
6. നിങ്ങള്ക്ക് സുഹൃത്തുക്കൾക്കോ മറ്റോ സമ്മാനങ്ങൾ കൊടുക്കാൻ ഉണ്ടെകിൽ അത് ഒളുപ്പിച്ചു വെച്ച് ക്ലോക്കിൽ 12 മണി അടിക്കുമ്പോൾ ആശ്ചര്യപ്പെടുത്തി കൊടുക്കാം രണ്ടാൾക്കും സന്തോഷം ആകും
7 . ക്ലോക്കിൽ 12 മാണി അടിക്കുമ്പോൾ ലൈറ്റുകൾ അണച്ച് ദീപം കൊളുത്തി ആഘോഷിക്കാം
8 . കുടുംബത്തോടൊപ്പമോ സുഹൃത്തുക്കളോടൊപ്പമോ രാത്രി പാട്ടും ഡാൻസുമായി അന്താക്ഷരിയൊക്കെ കളിച്ചു ആഘോഷികാം
9 . വ്യത്യസ്തമായ വിഭങ്ങൾ പാചകം ചെയ്തും കഴിച്ചും ആഘോഷികാം.
10. ബലൂണുകൾ ഊതിവീർപ്പിച് ഉയരത്തിൽ കെട്ടി 12 മണിയാകുമ്പോൾ പറത്തിവിടാം ആകാശത്തിലേക്ക്
ഇതിൽ നിങ്ങൾക്ക് ഇഷ്ടപെട്ട ആഘോഷം തിരഞ്ഞെത്തു ആഘോഷിച്ചു നോക്കൂ വേറെ ലെവൽ ആകും.
ഇതൊക്കെ ആയാലും പരമാവധി സുരക്ഷിതമായി തന്നെ ആഘോഷിക്കാൻ ശ്രമിക്കുമല്ലോ?
എല്ലാവര്ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ