ഒന്നാമത് നിയമം ഉള്ളതാണ് സീബ്ര ലൈൻ മാത്രം അല്ല സ്കൂൾ കോളേജസ് ആശുപത്രികൾ തുടങ്ങിയ ചില സ്ഥലങ്ങളിൽ വളരെ പതുകെ വാഹനങ്ങൾ പോകണം എന്നും സീബ്ര ലൈനിൽ ആരെങ്കിലും നടന്നു പോകുന്നുണ്ട് എന്ന് ഉണ്ടെങ്കിൽ വാഹനം നിർത്തി കൊടുക്കണം എന്നും. എന്നാൽ ഞാനും എന്റെ സുഹൃത്തും കൂടെ ഇന്ന് വൈകുന്നേരം ആയപ്പോൾ പുറത്തോട്ടു ഒരു ചായ കുടിക്കാൻ പോയപ്പോൾ കണ്ട കാഴ്ച പത്തിരിപ്പാല സ്കൂൾ ക്ലാസ് അവസാനിച്ചു കുട്ടികൾ പുറത്തേക്കു വരുന്ന സമയം ആയിരുന്നു ആ സമയം ആ വഴി പോയ ഒരു വാഹങ്ങളും കുട്ടികൾക്ക് വേണ്ടി നിർത്തി കൊടുത്തില്ല പോരാത്തതിന് ചില വാഹങ്ങൾ ഹോൺ മുഴക്കി വളരെ അമിത വേഗത്തിൽ ആണ് അത് വഴി പോയത് . ഒരു നിമിഷത്തെ അശ്രദ്ധ മതി ഒരു ജീവൻ എടുക്കാൻ എന്നത് നാം മറക്കരുത്. നിയമം എല്ലാവരും പാലിക്കേണ്ടത് ആണ് .
ഇപ്പോൾ സ്കൂൾ കോളേജ് ഒകായ് തുറന്നു ഇനി കൂടുതൽ തിരക്കുകയും ഉണ്ടാവുക. സ്കൂൾ കോളേജ് അവധി ആയ സമയത്തെ തിരക്കിന് ഒട്ടും കുറവില്ലാത്ത സഥലമാണ് "പത്തിരിപ്പാല" കാരണം അത് ഒരു പ്രധാന ടൌൺ ആണ് .
നിയമപാലകർ ഇനിയെങ്കിലും ഈ സമയത്തു ഇവിടെ കൂടെ നിരീക്ഷിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. അതുപോലെ തന്നെ നമ്മൾ ഓരോരുത്തരും ബാധ്യസ്ഥരാണ് നിയമം അനുസരിക്കാനും അത് ദുരുപയോഗം ചെയ്യാതെ ഇരിക്കാനും.
*നിയമം പാലിക്കുക അല്ലാത്തവർക്ക് തക്കതായ ശിക്ഷ നടപ്പിലാക്കുക*
*അമിത വേഗം അപകടത്തിലെ അവസാനിക്കൂ*
<script async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-1437550461624796"
crossorigin="anonymous"></script>
<ins class="adsbygoogle"
style="display:block; text-align:center;"
data-ad-layout="in-article"
data-ad-format="fluid"
data-ad-client="ca-pub-1437550461624796"
data-ad-slot="5858551555"></ins>
<script>
(adsbygoogle = window.adsbygoogle || []).push({});
</script>
സീബ്ര ലൈൻ എന്ന് വെച്ചാൽ എന്താണ് ? What is the zebra line?
കാൽനടയാത്രക്കാർക്ക് പൊതുഗതാഗത പാത മുറിച്ചുകടക്കാനുള്ള ക്രമീകരണമാണ് സീബ്ര ക്രോസ്സിംഗ്. ലോകത്തിൽ എല്ലായിടത്തും അംഗീകരിക്കപ്പെട്ട ഒരു സംവിധാനമാണിത്. ഒരു സീബ്രയുടെ ശരീരത്തിലെ വരകളുടെ സദൃശമായി റോഡിൽ ഇരുണ്ടതും മങ്ങിയ നിറത്തിലുള്ളതുമായ സമാന്തര വരകൾ രേഖപ്പെടുത്തുന്നു. സീബ്ര ക്രോസ്സിങ്ങിൽ കാൽനട യാത്രക്കാരുള്ളപ്പോൾ വാഹനങ്ങൾ നിർത്തി അവർക്ക് സൗകര്യമൊരുക്കണമെന്നാണ് നിയമം
(Credit Wikipedia)
Well said
ReplyDelete👍
ReplyDeleteThank you
Delete