സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണം
തിരുവനന്തപുരം : ഒമിക്രോണ്‍(Omicron) വ്യാപനത്തിന്റെ സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ (restrictions) ഏര്‍പ്പെടുത്തി. ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ പരിപാടികളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകനയോഗത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ചത്. ഡിസംബർ 30 മുതൽ ജനുവരി 2 വരെ സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രികാല കർഫ്യൂ തുടരേണ്ടതില്ലെന്നും അവലോകനയോഗത്തിൽ തീരുമാനമായി.
പ്രധാന തീരുമാനങ്ങൾ താഴെ :-
- ഇൻഡോർ പരിപാടികളിൽ 100 ഇൽ നിന്നും പരമാവധി 75 ആളുകൾ മാത്രം അനുമതി
- ഔട്ഡോർ പരിപാടികളിൽ പരമാവധി 150 ആളുകൾ മാത്രം അനുമതി
- മറ്റു രാജ്യങ്ങളിൽ നിന്നും വരുന്നവരുടെ പരിശോധന എയർപോർട്ടിൽ ശക്തി പെടുത്തണം
- വീടുകളിൽ ചികിത്സയിൽ കഴിയുന്നവർക്കുള്ള ചികിത്സ പ്രോട്ടോകോൾ പുറത്തിറക്കും
സംസ്ഥാനത്ത് കടുത്ത നിയന്ത്രങ്ങൾ ഇല്ല സംസ്ഥാനത്തു കടുത്ത നിയന്ത്രങ്ങളിലേക് പോകും എന്നാണ് കരുതിയതെങ്കിലും തലകാലം കടുത്ത നിയന്ത്രങ്ങൾ ഇല്ലെന്നും രാത്രികാല നിയന്ത്രണവും ഇപ്പോൾ വേണ്ടെന്നാണ് ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനം ആയതു . എന്നാൽ ഒമിക്രോൺ വളരെ ഗുരുതരമായി രാജ്യത്ത് തുടരുന്നത് കൊണ്ട് വരും ആഴ്ചകളിൽ കടുത്ത നിയന്ത്രങ്ങൾ ഉണ്ടായേകാം .