ഭാരത് ബയോടെകിൻറെ നേസൽ വാക്‌സിന് പരീക്ഷണാനുമതി .
നേസൽ വാക്‌സിന് ബൂസ്റ്റർ ഡോസായി നൽകാനുള്ള സാധ്യത പരിശോധിക്കും.
ഭാരത് ബയോടെകിന്റെ നേസൽ വാക്‌സിന് പരീക്ഷണാനുമതി. ഡിസിജിഐയുടെ വിദഗ്ധ സമിതിയാണ് മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി നൽകിയത്. കോവാക്‌സിനും, കോവിഷീൽഡും സ്വീകരിച്ചവർക്ക് നേസൽ വാക്‌സിൻ ബൂസ്റ്റർ ഡോസായി നൽകാനുള്ള സാധ്യത പരിശോധിക്കും
പൂർണ ആരോഗ്യമുള്ള 5000 പേരിലാണ് നേസൽ വാക്‌സിൻ ക്ലിനിക്കൽ പരീക്ഷണം നടത്തുകഎന്നാണ് അറിയിച്ചിട്ടുള്ളത് . ഇതിൽ പകുതി പേർ കോവാക്‌സിൻ നേരത്തെ ലഭിച്ചവരും, മറ്റു പകുതി കോവിഷീൽഡ് ലഭിച്ചവരുമാകും എന്നാണ് അറിയിച്ചിട്ടുള്ളത് . രണ്ടാം വാക്‌സിനെടുത്ത് ആറ് മാസത്തിന് ശേഷമാകും നേസൽ വാക്‌സിൻ ബൂസ്റ്റർ ഡോസായി നൽകുക.
നേരത്തെ ഭാരത് ബയോട്ടെക്കിന്റെ കോവാക്‌സിൻ കുട്ടികളിൽ ഉപയോഗിക്കാൻ അനുമതി ലഭിച്ചിരുന്നു. 15 മുതൽ 18 വയസ് വരെയുള്ള കുട്ടികളിൽ കോവാക്‌സിനാണ് കുത്തിവയ്ക്കുന്നത്. ഇപ്പോൾ സംസ്ഥാനത്തും രാജ്യത്തും കുട്ടികൾക്കുള്ള വാക്‌സിൻ വിജയകരമായി പുരോഗമിച്ചു കൊണ്ട് ഇരിക്കുകയാണ് അതിനിടയിൽ ആണ് കോവിഡ് പോരാട്ടത്തില്‍ സുപ്രധാന തീരുമാനമായി പുതിയ ഒരു ചുവടായി ഈ വാർത്ത വരുന്നത്.
"കോവിടിനെ നമ്മൾ നമ്മൾ പോരാടി ജയിക്കുക തന്നെ വേണം. കൃത്യമായ പ്രതിരോധരീതി കൈക്കൊള്ളണം നാം കൂടെ വിചാരിച്ചാൽ മാത്രമേ ഇതിനെ പ്രതിരോധിക്കാൻ സാധിക്കൂ . കൃത്യമായി മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, പൊതുസ്ഥലത്തു തുപ്പാതെ ഇരിക്കുക, എന്തെങ്കിലും ശാരീരികമായി പനി , ചുമ , തൊണ്ടവേദന തുടങ്ങിയവ ഉണ്ടെകിൽ കൃത്യമായ ടെസ്റ്റ് നടത്തി (RT-PCR ) കൃത്യമായ ക്വാറന്റീൻ ഇരിക്കണം"
പനി, തൊണ്ടവേദന നിങ്ങൾക്ക് ഉണ്ടോ ? COVID TEST നിർബന്ധമാക്കി കേന്ദ്രം? Covid test is mandatory for all people with fever and cough?
https://pranavspeaking.blogspot.com/2022/01/covid-test-covid-test-is-mandatory-for.html
(ഇപ്പോൾ നിർബന്ധമായും ചെയ്യണം നിയമം സർക്കാർ പാസ് ആക്കി ).