പത്തിരിപ്പാല : പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ ലെക്കിടി പേരൂർ ഗ്രാമപഞ്ചായത്തിൽ പഴയലെക്കിടിയിൽ സയ്യിദ് മുഹമ്മദ് മൗലാന കാട്ടിലെ തങ്ങൾ ഔലിയ അവർകളുടെ ആണ്ടു നേർച്ച ഇന്ന് 20-02-2022 ന് പഴയലെക്കിടി സെന്ററിൽ നേർച്ചാഘോഷ കമ്മിറ്റികളുടെ വിവിധ പരിപാടികളോടെ കൂടെ നടത്തുന്നു. വാദ്യങ്ങളും,പ്രകാശ ക്രമീകരണങ്ങൾ എല്ലാം ആയി പല ആഘോഷ കമ്മിറ്റികളുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിക്കുന്നത്. വൈകുന്നേരം തുടങ്ങി രാവിലെ വരെ നീടുനിൽകുന്ന പരിപാടികൾ ആണ്. ഓരോ കമ്മിറ്റിക്കും പ്രത്യേകം സമയം നൽകിയിട്ടുണ്ട് അതിന്റെ അടിസ്ഥാനത്തിലാണ് കമ്മിറ്റികൾ എത്തിച്ചേരുക. എല്ലാ കമ്മിറ്റികളും നിറയുമ്പോൾ ഉത്സവലഹരിതന്നെയാണ് നേർച്ചാഘോഷം. ജാതിമത ഭേദമന്യേ എല്ലാവരും ഒത്തുകൂടുന്ന ആഘോഷം കൂടെ ആണിത് .
പാലക്കാട് ജില്ലയിലെ നേര്ച്ച ആഘോഷങ്ങളിൽ പേരുകേട്ട നേർച്ചയാണ് ലെക്കിടി നേർച്ച .