Copied!

കാള -കുതിര വേലകൾ നടത്തുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രത്യേക അനുമതി വേണം - Special permission Need - Palakkad District Disaster Management Authority



ഒറ്റപ്പാലം : പാലക്കാട് ജില്ലയിൽ ഉത്സാവങ്ങളുമായി ബന്ധപെട്ടു പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നിലവിൽ വന്നു . ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സണും ജില്ലാ കളക്ടറുമായ മൃൺമയി ജോഷിയുടെ അധ്യക്ഷതയിൽ ഓൺലൈനായി നടന്ന   യോഗത്തിലാണ് തീരുമാനം ആയത്.

കാള -കുതിര വേലകൾ നടത്തുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രത്യേക അനുമതി വേണമെന്ന് യോഗത്തിൽ തീരുമാനമായി.

കോവിഡ് സാഹചര്യത്തിൽ ജില്ലയിൽ നടക്കുന്ന ഉത്സവങ്ങളിൽ കാള -കുതിര വേലകൾ നടത്തുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രത്യേക അനുമതി വേണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ നിർദേശിച്ചു. ജില്ലയിൽ നടത്താൻ പോകുന്ന പൂരങ്ങളുടെയും ഉത്സവങ്ങളുടെയും നടത്തിപ്പ് സംബന്ധിച്ച് കോവിഡ് മൂന്നാം തരംഗ പശ്ചാത്തലത്തിൽ ഉത്സവങ്ങൾ നടത്തുന്നതിന് സർക്കാർ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജില്ലയിലെ പൂരങ്ങളുടെ ഉത്സവങ്ങളുടെയും നടത്തിപ്പ് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് യോഗം ചേർന്നത്.


യോഗത്തിലെ തീരുമാങ്ങൾ നോക്കാം :  

1. നാട്ടാന പരിപാലന ചട്ടം പ്രകാരം ജില്ലാതല മോണിറ്ററിങ് കമ്മിറ്റി മാർച്ച് 15 വരെ ആന എഴുന്നള്ളിപ്പിന് അനുവാദം നൽകിയിട്ടുള്ള ഉത്സവങ്ങൾ യോഗം അംഗീകരിച്ചു 

2. നാട്ടാന പരിപാലന ചട്ടം പ്രകാരം ജില്ലാ മോണിറ്ററിങ് കമ്മിറ്റി അംഗീകരിക്കുന്ന ഉത്സവങ്ങൾക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അനുമതി ലഭ്യമാക്കണം. അതിന് വേണ്ട നടപടികൾ ഡെപ്യൂട്ടി കളക്ടർ( ജനറൽ) സ്വീകരിക്കണം 

3. കാള/ കുതിര വേലകൾ നടത്തുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രത്യേക അനുമതി വേണം. എഴുന്നള്ളിപ്പിക്കുന്ന കുതിരകളുടെയും  കാളകളുടെയും

 പങ്കെടുക്കുന്ന ആളുകളുടെയും എണ്ണം  ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ അറിയിക്കണം 

4. പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പൂരം മഹോത്സവത്തിന്12 ദേശങ്ങൾക്ക് രണ്ട് കാളകൾ വീതം ആകെ 24 കാളകളെ എഴുന്നള്ളിക്കാം 

5. ജില്ലയിൽ നടത്തുന്ന ഉത്സവങ്ങൾ സംബന്ധിച്ച്  പ്രാദേശിക തലത്തിൽ എടുക്കുന്ന ഔദ്യോഗിക തീരുമാനങ്ങൾക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതി നിർബന്ധം. പ്രാദേശിക തലത്തിൽ നടക്കുന്ന യോഗത്തിൽ സർക്കാരിനെയും ഡി.ഡി.എം.എയുടെയും ഉത്തരവുകളും നിർദ്ദേശങ്ങളും അവതരിപ്പിക്കുന്ന കാര്യം ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കണം.

6. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ തീരുമാനങ്ങൾക്ക് പുറമേ ഉത്സവം നടത്തിപ്പ് സംബന്ധിച്ച് സർക്കാർ യഥാസമയം പുറപ്പെടുവിക്കുന്ന തീരുമാനങ്ങൾക്ക് വിധേയമായി മാത്രമേ വരും ദിവസങ്ങളിൽ പൂരങ്ങളും ഉത്സവങ്ങളും നടത്താൻ പാടുകയുള്ളൂ .


ഓൺലൈനായി നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. മണികണ്ഠൻ,  ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.പി റീത്ത, റവന്യൂ- പോലീസ് ഉദ്യോഗസ്ഥർ എന്നിവർ  പങ്കെടുത്തു 


 ജില്ലാ ഇൻഫർമേഷൻ ഓഫീസ് -പാലക്കാട്

Post a Comment

Previous Post Next Post