വിദേശത്ത് നിന്നും എത്തുന്നവർക്ക് ഇളവുകൾ
ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം ക്വാറന്റീൻ
ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം ക്വാറന്റീൻ
വിദേശത്തു നിന്നും നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികൾക്കും അന്താരാഷ്ട്ര യാത്രക്കാർക്കും രോഗലക്ഷണങ്ങൾ ഉണ്ടെകിൽ മാത്രം ടെസ്റ്റ് നടത്തിയാൽ മതി. രോഗലക്ഷണമുള്ള ആളുകൾക്ക് മാത്രമേ സമ്പർക്ക വിലക്ക് ആവശ്യമുള്ളു എന്നാണ് ഇന്നത്തെ കോവിഡ് 19 അവലോകനയോഗത്തിൽ തീരുമാനമായി.
പുറത്തുനിന്നും രാജ്യത്തിൻറെ അകത്തേക്ക് വരുന്നവരുടെ പ്രവാസികളുടെ യാത്ര കഴിഞ്ഞതിന്റെ 8 മത്തെ ദിവസം RTPCR ചെയ്യണമെന്നാണ് നിലവിലെ മാനദണ്ഡം എന്നാൽ അത് മാറ്റണമെന്ന് ആരോഗ്യവിദഗ്‌ധരുടെ സമിതിയുടെ നിർദേശം യോഗം അംഗീകരിച്ചു .
വിമാനത്താവളങ്ങളില്‍ റാപ്പിഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള ടെസ്റ്റുകള്‍ക്ക് അന്യായമായ നിരക്ക് ഈടാക്കാന്‍ പാടില്ല. പ്രവാസികൾക്ക് താങ്ങാൻ പറ്റുന്ന നിരക്കുമാത്രമേ ഈടാക്കാൻ പാടുകയുള്ളു . ഈ കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പിനോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു