Copied!

പാലക്കാട് ജില്ലയിൽ ഉത്സവങ്ങൾ നടത്തുന്നതിന് പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു-New guidelines have been issued for festivals in Palakkad district.


കോവിഡ്19: ജില്ലയില്‍ ഉത്സവങ്ങള്‍ സംഘടിപ്പിക്കുന്നതിന്
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഉത്തരവായി


കോവിഡ് മൂന്നാം തരംഗ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ മതപരമായ ഉത്സവങ്ങള്‍ സംഘടിപ്പിക്കുന്നതിന് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ കലക്ടറുമായ മൃണ്‍മയി ജോഷി ഉത്തരവിട്ടു.


1. എല്ലാ മതപരമായ ഉത്സവങ്ങള്‍ക്കും പൊതുസ്ഥലത്തിന്റെ വിസ്തീര്‍ണ്ണം അനുസരിച്ച് 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ പരാമധി 1500 പേരെ പങ്കെടുപ്പിക്കാം.

2. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളായ സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍, സാനിറ്റെസിങ് എന്നിവ കര്‍ശനമായി പാലിക്കണം

3. 72 മണിക്കൂറിനകം എടുത്ത ആര്‍.ടി.പി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ കഴിഞ്ഞ മൂന്ന് മാസത്തിനകം കോവിഡ് പോസിറ്റീവായ രേഖ കൈയിലുള്ള 18 വയസിന് മുകളിലുള്ളവര്‍ക്ക് ഉത്സവങ്ങളില്‍ പങ്കെടുക്കാം. രോഗലക്ഷണങ്ങളില്ലാത്ത 18 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് കുടുംബാംഗങ്ങളോടൊപ്പം പങ്കെടുക്കാം.

4. മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന മതപരമായ ഉത്സവങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പാക്കണം.

5. ഉത്തരവിലെ അനുമതി സര്‍ക്കാര്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന ഉത്തരവ്, നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായിരിക്കും.

6. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന സംഘാടകര്‍ക്കെതിരെ ദുരന്ത നിവാരണ നിയമം 2005, കേരള പകര്‍ച്ചവ്യാധി നിയമം 2020 പ്രകാരമുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.


ജില്ലാ ഇൻഫർമേഷൻ ഓഫീസ് - പാലക്കാട്

Post a Comment

Previous Post Next Post