ഇന്നലെ അന്തരിച്ച വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ (78) നോടുള്ള ആദരസൂചകമായി ഇന്ന് സംസ്ഥാന വ്യാപകമായി വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുമെന്ന് സംഘടന അറിയിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്ന നസിറുദ്ദീന്‍ ഇന്നലെ വൈകുന്നേരമാണ് മരിച്ചത്.
മൂന്നു പതിറ്റാണ്ടിലേറെയായി സംഘടനയെ നയിച്ചുവന്ന നേതാവായിരുന്നു അദ്ദേഹം .1991 മുതല്‍ സംഘടനയുടെ സംസ്ഥാന പ്രസിഡന്റാണ്. വ്യാപാരികളുടെ അവകാശങ്ങൾ നേടിയെടുക്കാൻ വിട്ടുവീഴ്ചയില്ലാതെ പൊരുതുകയായിരുന്നു അദ്ദേഹം.