പത്തിരിപാലയിൽ ട്രാഫിക് സിഗ്നൽ സ്ഥാപിക്കുക.
പത്തിരിപ്പാല : പാലക്കാട് ജില്ലയിൽ പത്തിരിപ്പാല എന്ന സ്ഥലം പ്രധാന സെന്റർ ആണ്. എപ്പോഴും വളരെ അധികം തിരക്ക് ഉള്ള സ്ഥലം. സ്കൂൾ കോളേജ് കൂടെ തുറന്നാൽ പറയേണ്ടതില്ല. ഇപ്പോൾ സ്കൂൾ കോളേജ് ഒകായ് തുറന്നു. തിരക്ക് തുടങ്ങി. നിരന്തരം രാപകലില്ലാതെ വാഹങ്ങൾ പോയികൊണ്ടിരിക്കുന്ന സ്ഥലം കൂടിയാണിത്.
കോങ്ങാട് ഭാഗത്തു നിന്നും പത്തിരിപാലയിലേക്കു വരുന്ന വാഹങ്ങളും ഒറ്റപ്പാലം - പാലക്കാട് നിന്നും വരുന്ന വാഹങ്ങൾ കോങ്ങാട് റോഡിലേക്ക് കയറുമ്പോളും പല വാഹങ്ങളും വേഗത കുറയ്ക്കുകയോ അതുവഴി നടക്കുന്ന വഴിയാത്രക്കാരെ നോക്കുകയോ ചെയുനില്ല. അവിടെ കൃത്യമായി തിരിയുന്നിടത്ത് സീബ്ര ലൈൻ ഉണ്ട് എന്നാൽ അതുവഴി നടക്കുന്ന ആളുകളെ കടന്നുപോകാൻ കൂടെ കൂട്ടാക്കാതെ ഹോൺ അടിച്ചും overtake ചെയ്തും ആളുകൾ കടന്നുപോകുന്നു.
എത്ര അപകടം നിറഞ്ഞ കാര്യമാണെന്നു അറിയുമോ? അതുകൂടാതെ ഹെൽമെറ്റ് ഇല്ലാതെയും overspeedilum, 03 ആളുകൾ ഒരു ബൈക്കലും ഒകായ് ആയി ആണ് വിലസുന്നത്. ഇന്ന് ഉണ്ടായതാണ് ഉച്ചക്ക് ഞൻ ഭക്ഷണം കഴിച്ചു തിരികെ വരുമ്പോൾ കോങ്ങാട് റോഡിലേക് ബസ് ഇറങ്ങി ആളുകൾ അടുത്ത ബസ് കയറാൻ നടന്നു വരുകയാണ് ആളുകൾ റോഡ് cross ചെയുന്ന സമയത്ത് ഒരു ബൈക്ക് കാരൻ അവരുടെ മുന്നിൽ വന്ന് ഹോൺ അടിച്ചു അയാൾ പോയ ശേഷമാണ് അവരെ കടത്തിവിട്ടത് . അയാൾ ഒരു ലേശം മുന്നോട്ടു എടുത്തു എങ്കിൽ അതിലെ നടന്ന കുട്ടിയെ ഇടിച്ചേനെ. ഒരു അപകടം നടന്നേനെ. ആ കുട്ടിക്ക് എന്തേലും സംഭവിച്ചു എങ്കിൽ ആർക്കു പോയി അവരുടെ മാതാപിതാക്കൾക്ക്. ആ ഇടിച്ച വ്യക്തി പിന്നെയും ജീവിക്കും ജനങ്ങളെല്ലാം വേറെ ഒരു കാര്യം കിട്ടിയാൽ ഇത് മറക്കുകയും ചെയ്യും, വീണ്ടും പഴയതുപോലെ ആകും. ഒരു വളവു തിരിയുമ്പോഴും, വേറെ ഒരു ഭാഗത്തേക്ക് കടക്കുമ്പോഴും - 02 സൈഡ് നോക്കണമെന്നും ,ഇൻഡിക്കേറ്റർ ഇടണമെന്നും, വാഹനം പതുകെ പോകണം എന്നും ഒകായ് നിയമം ഉള്ളതാണ് എന്നാൽ ഇതൊക്കെ ആരൊക്കെ പാലിക്കുന്നുണ്ട്? ഒന്നു ചിന്തിച്ചുനോക്കൂ?
ഒരു സംഭവം കൂടെ പറയാം :
ഇന്നലെ രാവിലെ ജോലിസ്ഥലത്തേക്ക് വരുമ്പോൾ എന്റെ മുന്നിൽ ഒരു ബസ് ഉണ്ടായിരുന്നു. ആ ബസ് കോങ്ങാട് റോഡിലേക്ക് തിരിയുന്ന സമയത്തു എതിർവശം കോങ്ങാട് റോഡിൽ നിന്നും ഒറ്റപ്പാലം റോഡിലേക്കു തിരിഞ്ഞുവന്ന ഒരു ബൈക്ക് ഭാഗ്യത്തിനാണ് രക്ഷപെട്ടത്. ആ ബൈക്കിൽ 03 പേര് ഉണ്ടായിരുന്നു സ്കൂൾ കുട്ടികൾ മാസ്ക് ഇല്ല, ഹെൽമെറ്റ് ഇല്ല ഒന്നും ഇല അവരുടെ തെറ്റാണു എന്നിട്ടും അവർ ബസ് കാരോട് ചൂടായി ... ഇങ്ങനെ ദിനംപ്രതി എത്ര സംഭവങ്ങൾ?
ഈ മനുഷ്യരുടെ ഇങ്ങനെ ഉള്ള പോക്കുകൾ ആരുടെ ഒക്കെയോ വേരറുക്കുന്നതാണ്. സ്വന്തം രക്തത്തിനോ കുടുംബത്തിനോ വലതും സംഭവിക്കുമ്പോഴേ അവർ പഠിക്കൂ (അങ്ങനെ ആർക്കും ഒന്നും സംഭവിക്കാതെ ഇരിക്കട്ടെ).
ഇവർ മാത്രമല്ലട്ടോ രാവിലെ മുതൽ വൈകുന്നേരം വരെ ഓടുന്ന മിക്ക ബസുകളും, കാറുകൾ തുടങ്ങിയവ പത്തിരിപാല - കോങ്ങാട് റൂട്ടിൽ പത്തിരിപാലയിലേക്ക് വരുമ്പോഴും പോകുമ്പോഴും ബസുകൾ പത്തിരിപാല സ്കൂളിന്റെ അവിടെ എത്തുമ്പോൾ വഴിയാത്രക്കാർക്കുള്ള റോഡിമുറിച്ചു കടക്കാൻ ഉള്ള *zeebra line* ഉണ്ടായിട്ടു കൂടെ ബസ് വേഗത കുറക്കാതെ വേഗത്തിലാണ് പോകുന്നത്. ഇത് ശുദ്ധമായ നിയമലംഘനമാണ്. ഇത് അങ്ങെയറ്റം അപകടകരമാണ്. റോഡിലൂടെ നടക്കുന്ന ഓരോരുത്തരും ജീവൻ കയ്യിൽ പിടിച്ചു എപ്പോ വേണമെങ്കിലും അപകടം നടക്കാം എന്ന സ്ഥിതിയിൽ ആണിപ്പോൾ ഇവിടം .അത്രെയും ദുരിതാമാണ് ഇപ്പോഴത്തെ അവസ്ഥ. ഇത് മാറണം. എന്തേലും ആർക്കേലും അപകടം പറ്റിയതിനു ശേഷം പിന്നെ ഖേദിച്ചിട്ടു എന്ത് കാര്യം?
ആയതിനാൽ പത്തിരിപ്പാല സ്കൂളിന്റെ സമീപത്തു ട്രാഫിക് സിഗ്നൽ സ്ഥാപിക്കണം. സിഗ്നൽ സ്ഥാപിച്ചാൽ ഉണ്ടാകാൻ പോകുന്ന അപകടങ്ങളും അതുപോലെ ഈ പ്രശ്നങ്ങളും ഒരുവിധം ഇല്ലാതെ ആകും. അതുപോലെ പോലീസിന്റെ കൃത്യമായ പരിശോധനയും കൂടെ ഉണ്ടെങ്കിൽ പിന്നെ എല്ലാം ശരിയാകും. തെറ്റുകൾ ഉണ്ടാകില്ല.
ട്രാഫിക് നിയമങ്ങൾ പാലിക്കാൻ ഉള്ളതാണ് അല്ലാതെ അത് നമ്മുടെ ഇഷ്ടത്തിന് മാറ്റാൻ ഉള്ളതല്ല. ഇപ്പോൾ സ്കൂൾ കോളേജ് കൂടെ തുറന്നതു കൊണ്ട് അങ്ങനെ ഉള്ള കാര്യങ്ങൾ ശ്രദ്ധിച്ചില്ല എങ്കിൽ അപകടങ്ങൾ ഇപ്പോഴ് വേണമെങ്കിലും ഉണ്ടാകാം. അതുപോലെ അഭ്യാസങ്ങൾ കാണിക്കാൻ വേണ്ടി വരുന്ന കുറച്ചു ആളുകൾ ഉണ്ട് അവരോടായി പറയുകയാണ്.
#അതികമായാൽ അമൃതും വിഷമാണ് # നമ്മൾ ഓരോരുത്തരും വിചാരിച്ചാൽ മാത്രമേ ഇതൊക്കെ ശരിയാകു.
ഇപ്പോൾ പോലീസിന്റെ പുതിയ ഒരു പദ്ധതി കൊണ്ട് വന്നിട്ടുണ്ട്. ഇനി ഇതുപോലുള്ള വല്ല അപകടകരമാവും വിധം വലതും നിയമലംഘനം കണ്ടാൽ താഴെ കാണുന്ന ലിങ്കിൽ നമ്പർ ഉണ്ട് അതിൽ കയറി ഫോൺ വിളിച്ചോ whaatsapp വഴിയോ നിയമപാലകരെ അറിയിക്കാവുന്നതാണ്.
നിയമപാലകരെയും നിയമത്തെയും സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തം കൂടെയാണ് .
ഗതാഗത നിയമലംഘനങ്ങൾ കണ്ടാൽ എപ്പോവേണമെങ്കിലും നിങ്ങൾക്ക് അറിയിക്കാം - KERALA POLICE MVD
https://truthtimeskerala.blogspot.com/2022/02/kerala-police-mvd.html