3 ദിവസതേക്ക് സംസ്ഥാനത്ത് അതീവ ജാഗ്രത നിർദ്ദേശം. ആലപ്പുഴയിൽ നടന്ന കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് മുന്കരുത്തലിന്റെ ഭാഗമായിയാണ് ആണ് ഈ തീരുമാനം.
ആലപ്പുഴയിൽ ഇന്നലെയും ഇന്നും 144 പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയ കൊലപാതകങ്ങൾ വീണ്ടും കൂടിവരുന്നതും വർഗീയ ചേരിതിരിവ് ഉണ്ടാക്കി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ആണ് ശ്രമിക്കുന്നത്.
പരസ്പരം മത്സരിക്കേണ്ടത് ആയുധങ്ങൾ കൊണ്ട് അല്ല ആശയങ്ങൾ കൊണ്ട് ആണ്.
രാഷ്ട്രീയം വേണം അത് നല്ല പ്രവർത്തികൾ ചെയാനും അതുപോലെ നാടിനു നന്മ ചെയാനും ആണ്. അല്ലാതെ വർഗീയ ചേരിതിരിവ് തിരിച് ജനങ്ങളെ ബുദ്ധിമുട്ടികനും അതുപോലെ അക്രമങ്ങൾ നടത്താനും, ജാതിമതം പറഞ്ഞു തമ്മിലടിപ്പിക്കാനും ആകരുത്. നമ്മുടെ രാജ്യം മതേതര രാജ്യം ആണ് അല്ലാതെ മതരാജ്യം അല്ല. ഒരുപാട് മഹാന്മാർ ചോരയും ജീവിതവും കൊടുത്തു നേടുയെടുത്ത ഈ സ്വാതന്ദ്ര്യം രാജ്യം ഓക്കെ നമ്മൾ കാത്തുസൂക്ഷിക്കുകയാണ് വേണ്ടത്. അല്ലാതെ ജാതി മത നിറം ഓക്കെ നോക്കി തരംതിരിച്ചു ആളുകളെ ഭിന്നിപ്പിക്കുകയല്ല വേണ്ടത്. രാജ്യത്തിന്റെ ഭരണഘടന കാത്തു സൂക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്.
ഇനി ഇതുപോലെ ഉള്ള കൊലപാതകങ്ങൾ ഉണ്ടാവാതെ ഇരിക്കട്ടെ....
ഇനിയുള്ള യുവത്വങ്ങൾ ഒന്നിച്ചൊന്നായി നിൽക്കാം. മതം ജാതി നിറം ഒന്നും തടസം ആകാതെ.
*ജാതി മതം നിറം എന്നിവ നോക്കി കൂട്ടു കൂടുന്നവന്റെ മുഖത്തു തുപ്പുന്ന കാലം വരണം*
മരിച്ചവരുടെ കുടുംബത്തിന്റ ദുഃഖത്തിൽ പങ്കുചേരുന്നു.
#Alappuzha #murders #SaynotoCrime #kerala , kerala