പാത്തിരിപ്പാല : ലെക്കിടിപേരൂർ ഗ്രാമപഞ്ചായത്തിൽ ആറാം വാർഡിലുള്ള പേരൂർ മഹിളാ സമാജത്തിൻ്റെ സ്ഥലവും പത്തിരിപ്പാല ചോലക്കൽ ജാഫർ അലി അംഗൻവാടി കെട്ടിടത്തിന് ആവശ്യമായ 4 സെൻ്റ് സ്ഥലവും സൗജന്യമായി പഞ്ചായത്തിലേക്ക് ആധാരം റെജിസ്റ്റർ ചെയ്ത് കൈമാറി. 50 വർഷത്തിലേറെയായിപേരൂരിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് മഹിളാസമാജവും വായനശാലയും. മഹിളാ സമാജവും. മഹിളാസമാജത്തിനു വേണ്ടി പ്രസിഡൻ്റ് ശ്രീമതി ശോഭിനി എസ് നായർ പഞ്ചായത്ത് പ്രസിഡൻ്റ ശ്രീ.കെ.സുരേഷിന് ആധാരം കൈമാറി. പത്തിരിപ്പാലയിൽ അംഗൻവാടിക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിന് വേണ്ടി ചോലക്കൽ ജാഫർ അലി സൗജന്യമായി റെജിസ്റ്റർ ചെയ്ത ആധാരം ശ്രീ ജാഫർ അലി പഞ്ചായത്ത് പ്രസിഡൻറിന് കൈമാറി.ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി നസ്രിൻ അദ്ധ്യക്ഷയായി സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാരായ ശ്രീ.പി.വിജയകുമാർ ശ്രീ.കെ.ഹരി പഞ്ചായത്ത് അംഗങ്ങളായ ശ്രീമതി കെ.ജി.സുജിനി.ശ്രീ ഗോവിന്ദൻ കുട്ടി സി.പി.എംപേരൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ശ്രീ പി.കെ.പ്രമോദ് പഞ്ചായത്ത് സെക്രട്ടറി ശ്രീമതി ബിനു ഐ.സി.ഡി എസ് ഓഫീസർ ശ്രീമതി രാധ സംസാരിച്ചു
പഞ്ചായത്ത് ആസൂത്രണ സമിതി അംഗം ശ്രീ പി.എസ്.ഷാജഹാൻ സ്വാഗതവും വാർഡ് വികസന സമിതി ചെയർമാൻ ശ്രീ.പി.എച്ച് അബൂബക്കർ നന്ദിയും പറഞ്ഞു