Copied!

ആവേശം വാനോളമുയർത്തി പ്രസിദ്ധമായ ചിനക്കത്തൂർ പൂരം ഇന്ന്‌ - Famous Chinnakathoor Pooram Today 17-02-2022


ചിനക്കത്തൂർ പൂരം ചുരുക്കത്തിൽ :- 

ഇന്ത്യയിലെ  കേരളത്തിൽ സംസ്ഥാനത്ത്  പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിൽ  പാലപ്പുറം ദേശത്ത് സ്ഥിതിചെയ്യുന്ന  പുരാതനവുമായ പ്രസിദ്ധവും ഒരു ക്ഷേത്രമാണ് ചിനക്കത്തൂർ ഭഗവതിക്ഷേത്രം എന്ന് അറിയപ്പെടുന്നത്. മാതൃദേവതയായ ഭദ്രകാളി രണ്ട് വ്യത്യസ്ത ഭാവങ്ങളിൽ കുടിയിരിയ്ക്കുന്ന ക്ഷേത്രം, തെക്കോട്ട് ദർശനം വരുന്ന അപൂർവ്വക്ഷേത്രം, മൂന്ന് കൊടിമരങ്ങളുള്ള ക്ഷേത്രം തുടങ്ങി ധാരാളം പ്രത്യേകതകളുള്ള ക്ഷേത്രമാണിത്. 

ഈ ക്ഷേത്രം സ്ഥിതിചെയുനത് ഒറ്റപ്പാലത്ത് നിന്നും പാലക്കാടേക്ക്‌ വരുമ്പോൾ 04 km കഴിഞ്ഞാണ്. അതിപ്രസിദ്ധമായ ഉത്സവം കുംഭമാസത്തിൽ നടക്കുന്ന പൂരമഹോത്സവമാണ് . 



ദേശങ്ങൾ :-

ഒറ്റപ്പാലം, മീറ്റ്ന, പാലപ്പുറം, പല്ലാർ മംഗലം, എറക്കോട്ടിരി, തെക്കുമംഗലം, വടക്കുമംഗലം എന്നീ ഏഴ് ദേശങ്ങൾ ആടങ്ങുന്ന വിശാല തട്ടകത്തിലെയും തിരുവില്വാമലാ ചുനങ്ങാട് തുടങ്ങിയ ദേശങ്ങളിലെയും ജനത ആഘോഷിക്കുന്ന ഉത്സവമാണ് ഇത്. 

ഇവിടെ രണ്ട് നടകൾ ഉണ്ട് . ഒന്ന്  'താഴത്തെക്കാവ്' രണ്ട്  'മുകളിലെക്കാവ്' എന്നും അറിയപ്പെടുന്നു. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം.  


ചിനക്കത്തൂർ പൂരം നാളെ:-

മാമാങ്ക സ്മരണകൾ നിറഞ്ഞ കുതിര കളിക്കായി ചിനക്കത്തൂർ തട്ടകങ്ങളിൽ കുതിരക്കോലങ്ങൾ അണിഞ്ഞൊരുങ്ങുന്നു. വളരെ വഴുകിയാണ് ഉത്സാവം നടത്താൻ ഉള്ള അനുമതി ലഭിച്ചത്. ഒറ്റപ്പാലം പ്രസിദ്ധമായ ചിനക്കത്തൂർ പൂരത്തിന് 21 ഗജവീരൻമാർ അണിനിരക്കും. എല്ലാവരും വളരെ ആവേശത്തിലാണ് പൂരത്തെ വരവേറ്റിരിക്കുന്നത്. ഇന്നു മുതൽ ചിനക്കത്തൂരമ്മയുടെ ഭൂതഗണങ്ങൾ പൂരത്തിമിർപ്പിൽ.

ഇന്ന് കുമ്മാട്ടി നാളെ ചരിത്ര പ്രസിദ്ധമായ ചിനക്കത്തൂർ പൂരം.കുതിര കോലങ്ങളുടെ തലവെക്കൽ ചടങ്ങ് ഉച്ചയ്ക്ക് 2 മണിക്ക് കഴിഞ്ഞതോടു കൂടെ പൂരത്തിന്റെ ആവേശം വാനോളം. ചിനക്കത്തൂർ പുരത്തിന് 

വർണ്ണങ്ങൾ വാരിവിതറി  അലങ്കാര പന്തലുകൾ മിഴി തുറന്നു കാഴ്ചകൾ വളരെ മനോഹരമാണ്. 

നാളെയും മറ്റന്നാളുമായാണ് പൂരം.  പൂരപ്പറമ്പും ദേശങ്ങളും മനുഷ്യരും അകെ ആവേശത്തിലാണ് . ജാതിമത ബേദമന്യേ സൗഹൃദം ഊട്ടിഉറപ്പിച്ചു മനുഷ്യസ്‌നേഹത്തിന്റെ രൂപം കൂടെയാണ് ഈ ഉത്സവം. എല്ലാവരും ഒരേ മനസോടെ ഏറ്റെടുത്തു ആഘോഷിക്കുന്ന ഉത്സവമാണ് ഇത്. 





പൂരത്തിന് മാറ്റുകൂട്ടാൻ "ആനച്ഛമായ പ്രദർശനവും ഉണ്ട്" നിരവധി പൂരപ്രേമികൾ ആണ് ആനചമയം കാണാൻ വരുന്നത്. ഉത്സവം നടക്കുന്ന ചുറ്റും കച്ചവടക്കാരെ കൊണ്ടും ജങ്ങളെ കൊണ്ടും നിറഞ്ഞിരിക്കുന്നു. 


കുതിര തയ്യാറായി കൊണ്ടിരിക്കുന്നു.


എല്ലാവരെയും പൂരലഹരിയിൽ ആഴ്ത്തി ഇന്ന് ആണ് പൂരം. ജനങ്ങളും എല്ലാവരും ഒരുപോലെ ഒരുങ്ങി കഴിഞ്ഞു പൂരത്തെ വരവേൽക്കാൻ. 

ആനപ്പൂരവും,കുതിരകളിയുമാണ് ഇവിടുത്തെ പ്രത്യേകത.


എല്ലാവർഷവും ഇതിനേക്കാൾ നന്നായി ആഘോഷിക്കാൻ പറ്റട്ടെ എന്ന്‌ ആശംസിക്കുന്നു. 

എല്ലാവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ പൂരാശംസകൾ 



Post a Comment

Previous Post Next Post