ഫെബ്രുവരി 21 മുതൽ സ്കൂളുകൾ എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി മുഴുവൻ സമയം പ്രവർത്തനം സ്കൂളുകൾ ശനിയാഴ്ചയും പ്രവർത്തിക്കും ഏപ്രിലില്‍ വാര്‍ഷിക പരീക്ഷ
ശനിയാഴച ദിവസവും സകൂളുകളില്‍ പ്രവര്‍ത്തിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തോട് സഹകരിക്കുമെന്നു അധ്യാപക സംഘടനകള്‍ .ഫെബ്രുവരി 21 മുതൽ സ്കൂളുകൾ എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി മുഴുവൻ സമയം പ്രവർത്തനം ആരംഭിക്കുന്നതിനു മുന്നോടിയായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി യുമായി അധ്യാപക സംഘടനകള്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
എല്ലാ ജില്ലകളിലും കളക്ടർമാരുടെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളെയും ഉൾപ്പെടുത്തി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തണമെന്ന് നിർദേശം നൽകും.
1 മുതല്‍ 9 വരെ ക്ലാസ്സുകള്‍ മാര്‍ച്ച് വരെ നടത്തുകയും ഏപ്രില്‍ മാസത്തില്‍ മുല്യനിര്‍ണ്ണയം നടത്തുന്നതിന്‍റെ സാധ്യതകള്‍ പരിശോധിക്കുകയും ചെയ്യും.
സ്കൂള്‍ തലത്തില്‍ പിറ്റിഎ, ക്ലാസ്സ് പിറ്റിഎ എന്നിവ ചേര്‍ന്ന് മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തേണ്ടതാണ്.
മുഴുവന്‍ സമയ ക്ലാസ്സുകള്‍ തുടങ്ങുന്നതിനാല്‍ അതിന് പുറമെയായി അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നിർബന്ധമല്ല . എന്നാല്‍ അസുഖംമൂലം ക്ലാസ്സില്‍ വരാത്ത കുട്ടികള്‍ക്ക് അധ്യാപകര്‍ പിന്തുണ നല്‍കേണ്ടതാണ് .
മൊബൈല്‍ ഫോണ്‍ ഉപയോഗം വര്‍ദ്ധിക്കുന്നതു മൂലം കുട്ടികളുടെ ഇടയില്‍ മാനസിക സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അടുത്ത അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുമ്പ് അദ്ധ്യാപകരുടെ നേതൃത്വത്തില്‍ തന്നെ വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കേണ്ടതുണ്ട്.