ലെക്കിടി പേരൂർ കുടുംബശ്രീ CDS ഭരണസമിതി അധികാരമേറ്റു
പത്തിരിപാല : 18 ഫെബ്രുവരി 2022 വെള്ളിയാഴ്ച നടന്ന കുടുംബശ്രീ
തിരഞ്ഞെടുപ്പിൽ വിജയിച്ച ലെക്കിടി പേരൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ഭരണ സമിതി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ലെക്കിടി പേരൂർ ഗ്രാമപഞ്ചായത്ത് CDS തിരഞ്ഞെടുപ്പിൽ LDF പാനലിനു വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചിരുന്നു. ലെക്കിടി പേരൂർ ഗ്രാമപഞ്ചായത്ത് CDS കുടുംബശ്രീ ചെയർപേഴ്സൺ (സി.ഡി.എസ്) ആയി ഷീജ ശശിധരന് പ്രാറപ്പള്ളം ) വൈസ് ചെയർപേഴ്സൺ ആയി അജിതയെയും സി.ഡി.എസ്.അംഗങ്ങളും സത്യവാചകം ചൊല്ലി സ്ഥാനമേറ്റു.റിട്ടേണിങ്ങ് ഓഫീസർ ശ്രീമതി വിമല (ARഒറ്റപ്പാലം) സത്യവാചകം ചൊല്ലി കൊടുത്തു.
ചടങ്ങിൽ നിലവിലെ ചെയർപേഴ്സൺ ശ്രീമതി ശാന്തകുമാരി അദ്ധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡൻറ് ശ്രീ കെ.സുരേഷ് 'ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ സി.രാമകൃഷ്ണൻ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാരായ
ശ്രീമതി കുമാരി ദേവി ശ്രീ വിജയകുമാർ ശ്രീ.കെ.ഹരി 'സി.പി.ഐ (എം) ലെക്കിടി ലോക്കൽ സെകട്ടറി ശ്രീ ടി. ഷിബു എന്നിവർ ആശംസകൾ അർപ്പിച്ചു.
നിലവിലെ വൈസ് ചെയർപേഴ്സൺ ശ്രീമതി പി.കെ.രജിത സ്വാഗതവും പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി ടി.ആർ ഗോകുൽദാസ് നന്ദിയും പറഞ്ഞു
03 വർഷത്തേക്ക് ആണ്. പുതിയ ഭരണംസെതിയുടെ കാലയളവ്. 2022-2025.