കേരളം: കണ്ണൂരിലെ തലശ്ശേരിയിൽ CPIM പ്രവർത്തകനെ വെട്ടിക്കൊന്നു തലശ്ശേരിയിൽ പുന്നോൽ സ്വദേശി ഹരിദാസനെ ക്രൂരമായി വെട്ടിക്കൊന്നു. മനസാക്ഷിയെ നടുക്കിയ കൊലപാതകം. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുമെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു . പ്രതികളെന്ന് സംശയിക്കുനവവരെ തിരിച്ചറിഞ്ഞതായും 04 പേര് കസ്റ്റഡിയിൽ ഉള്ളതായും പറഞ്ഞു. വിവാദ പ്രസംഗം നടത്തിയ BJP കൗണ്സിലറെയും കസ്റ്റഡിയിൽ എടുക്കും എന്നാണ് അറിയാൻ സാധിച്ചത് . ഇടതുകാൽ മുറിച്ചു മാറ്റിയ നിലയിലാണ് ഹരിദാസനെ കാണപ്പെട്ടത്. മുറിവുകളുടെ എണ്ണം കണക്കാക്കാൻ സാധിക്കാത്ത വിധം വെട്ടേട്ടെന്ന് റിപ്പോർട്ട്.
ജോലി കഴിഞ്ഞു മടങ്ങിവരുന്ന വഴി തിങ്കളാഴ്ച പുലർച്ചെ 01 .30 AM യോടെ വീടിന് മുന്നിൽ വെച്ചാണ് കൊലനടന്നത്.സബ്‍ദംകേട്ട് എത്തിയ നാട്ടുകാർ അദ്ദേഹത്തെ തലശ്ശേരി ഗവണ്മെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു.ശരീരത്തിലുടനീളം ആഴത്തിലുള്ള മുറിവുകളുണ്ട്.